For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുള്ളര്‍ ഹാട്രിക്കില്‍ ആറാടി ബയേണ്‍ ജര്‍മന്‍ കപ്പ് ഫൈനലില്‍

ലെവര്‍ക്യൂസന്‍: സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ ഹാട്രിക്കുമായും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ട ഗോളുകളുമായും കസറിയപ്പോള്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഗോളില്‍ ആറാടിയാണ് ജര്‍മനിയിലെ അതികായന്‍മാര്‍ കൂടിയായ ബയേണിന്റെ ഫൈനല്‍ പ്രവേശനം.

സെമി ഫൈനലില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്ക് ബയേര്‍ ലെവര്‍ക്യൂസനെ അവരുടെ തട്ടകത്തില്‍ വച്ച് ബയേണ്‍ തരിപ്പണമാക്കുകയായിരുന്നു. ഷാല്‍ക്കെ-ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് രണ്ടാം സെമി ഫൈനലിലെ വിജയികളാണ്് കിരീടപ്പോരാട്ടത്തില്‍ ബയേണിന്റെ എതിരാളികള്‍. അടുത്തമാസം 19ന് ബെര്‍ലിനിലാണ് ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടം നടക്കുക. ജര്‍മന്‍ കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്‍മാരായ ടീമാണ് ബയേണ്‍. 18 തവണയാണ് ബയേണ്‍ ജര്‍മന്‍ കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ തവണ ബയേണിന്റെ പ്രധാന എതിരാളികളായ ബൊറൂസ്യ ഡോട്മുണ്ടിനായിരുന്നു കിരീടം.

thomas

കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബയേണ്‍ ഒന്നാംപകുതിയില്‍ രണ്ട് തവണയും രണ്ടാംപകുതിയില്‍ നാല് തവണയും ലെവര്‍ക്യൂസന്റെ വലകുലുക്കുകയായിരുന്നു. ഒന്നാംപകുതിയിലെ രണ്ട് ഗോളുകളും പോളണ്ട് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരുന്നു. മൂന്ന്, ഒമ്പത് മിനിറ്റുകളിലാണ് താരം ബയേണിനു വേണ്ടി ലക്ഷ്യംകണ്ടത്. രണ്ടാംപകുതിയില്‍ മുള്ളര്‍ ഹാട്രിക്കുമായി മിന്നിയപ്പോള്‍ ശേഷിക്കുന്ന ഒരു ഗോള്‍ 60ാം മിനിറ്റില്‍ തിയാഗോ അല്‍കാന്‍ഡ്രയുടെ വകയായിരുന്നു. 52, 63, 78 മിനിറ്റുകളിലാണ് മുള്ളര്‍ ബയേണിനു വേണ്ടി നിറയൊഴിച്ചത്. ലെവര്‍ക്യൂസനു വേണ്ടി ലാര്‍സ് ബെന്‍ഡറും (16ാം മിനിറ്റ്) ലിയോണ്‍ ബെയ്‌ലിയുമാണ് (72) ഗോളുകള്‍ മടക്കിയത്.

Story first published: Wednesday, April 18, 2018, 17:59 [IST]
Other articles published on Apr 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+