Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ ഓഗ്ബച്ചെ, മുംബൈ സിറ്റിക്കായി കളിക്കുമെന്ന് സൂചന

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെ മുംബൈ സിറ്റി എഫ്‌സിക്കായി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ക്ലബ് വിടുന്നതിനായി മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സ് ടീമംഗങ്ങള്‍ക്ക് താരം പങ്കുവെച്ച സന്ദേശം ഗോള്‍ ഡോട്ട് കോം പുറത്തുവിട്ടു. പുതിയ സീസണില്‍ ടീമിനൊപ്പം താനുണ്ടായിരിക്കില്ല. കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പങ്കിട്ട നിമിഷങ്ങള്‍ എന്നും മനസില്‍ തങ്ങിനില്‍ക്കും. മുന്നോട്ടുള്ള പ്രയാണത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി ഓഗ്ബച്ചെ അറിയിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാന്‍ ഓഗ്ബച്ചെ, മുംബൈ സിറ്റിക്കായി കളിക്കുമെന്ന് സൂചന

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നായകനായിരുന്നു നൈജീരിയക്കാരനായ ബര്‍ത്തലോമ്യ ഓഗ്ബച്ചെ. ക്ലബിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ അടിച്ചുകൂട്ടിയ ശേഷമാണ് ഓഗ്ബച്ചെ പിന്‍വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തവണ മുംബൈ സിറ്റിക്ക് വേണ്ടിയായിരിക്കും ഓഗ്ബച്ചെ ബൂട്ടണിയുക. താരത്തെ ടീമിലെത്തിക്കാനുള്ള നടപടികള്‍ മുംബൈ സിറ്റി എഫ്‌സി വൈകാതെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. നേരത്തെ, മുന്‍ പരിശീലകന്‍ എല്‍ക്കോ ഷട്ടോരിയുടെ പ്രത്യേക താത്പര്യത്താല്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നും ഓഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സ് പാളയത്തില്‍ എത്തുകയായിരുന്നു.

ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജര്‍മാനിലൂടെയാണ് ഓഗ്ബച്ചെയുടെ കരിയറിന് തുടക്കം. പിഎസ്ജിയുടെ യൂത്ത് ടീമി-ലൂടെ പടികള്‍ കയറിയ താരം സീനിയര്‍ ടീമിലെത്താന്‍ ഏറെ വൈകിയില്ല. പിഎസ്ജിക്കായി അറുപതില്‍പ്പരം മത്സരങ്ങള്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. 2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റിനായി 12 ഗോളുകളാണ് ഓഗ്ബച്ചെ വാരിക്കൂട്ടിയത്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയപ്പോഴാകട്ടെ 16 മത്സരങ്ങളില്‍ നിന്നും 15 തവണ താരം വലനിറച്ചു. ഇതേസമയം, പോയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആകപ്പാടെ നിറംമങ്ങിയത് ഓഗ്ബച്ചെയ്ക്ക് മേലും കരിനിഴലായി. 2019-20 സീസണില്‍ ഏഴാം സ്ഥാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് കളി പൂര്‍ത്തിയാക്കിയത്. 18 മത്സരങ്ങളില്‍ നിന്നും നാലു ജയം മാത്രം ടീമിന്റെ സമ്പാദ്യം. ഏഴു മത്സരങ്ങളില്‍ ടീം സമനില പിടിച്ചു. ഏഴു മത്സരങ്ങളില്‍ പരാജയം രുചിക്കുകയും ചെയ്തു.

Source: Goal.com

Story first published: Thursday, August 27, 2020, 20:44 [IST]
Other articles published on Aug 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+