Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം; റയലിന് തോല്‍വി, ചതിച്ചത് റാമോസ്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ അപരാജിത കുതിപ്പ് തുടരുന്നു. എന്നാല്‍, ബാഴ്‌സയുടെ ബദ്ധവൈരികളും കഴിഞ്ഞ സീസണിലെ ജേതാക്കളുമായ റയല്‍ മാഡ്രിഡിന് പരാജയം നേരിട്ടു. ലീഗിലെ 37ാം റൗണ്ട് മല്‍സരത്തില്‍ ബാഴ്‌സ 5-1ന് വിയ്യാറയലിനെ തരിപ്പണമാക്കിയപ്പോള്‍ റയലിനെ 2-3ന് സെവിയ്യ ഞെട്ടിക്കുകയായിരുന്നു.

വിയ്യാറയലിനെതിരേ ഇരട്ട ഗോള്‍ നേടിയ ഉസ്മാന്‍ ഡെംബെല്ലെയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. 87, 90 മിനിറ്റുകളിലായിരുന്നു ഡെംബെല്ലെയുടെ ഗോളുകള്‍. ഫിലിപ്പെ കോട്ടീഞ്ഞോ (11ാം മിനിറ്റ്), പൗലിഞ്ഞോ (16), സൂപ്പര്‍താരം ലയണല്‍ മെസ്സി (45) എന്നിവര്‍ ഓരോ തവണ ബാഴ്‌സ ഗോള്‍ നേട്ടത്തില്‍ പങ്കാളികളായി. ലീഗില്‍ ഇതുവരെ തോല്‍വി അറിയാതെ കുതിക്കുന്ന ബാഴ്‌സയ്ക്ക് സീസണില്‍ ഇനി ശേഷിക്കുന്നത് രണ്ട് മല്‍സരങ്ങള്‍ കൂടിയാണ്. സീസണിലെ ലീഗ് കിരീടം നേരത്തെ തന്നെ ഉറപ്പിച്ച ബാഴ്‌സയ്ക്ക് 36 മല്‍സരങ്ങളില്‍ നിന്ന് 90 പോയിന്റാണുള്ളത്.

barcelona

അതേസമയം, വിജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറുകായെന്ന മോഹവുമായാണ് സെവിയ്യയുടെ തട്ടകത്തില്‍ റയല്‍ പോരിനിറങ്ങിയത്. എന്നാല്‍, സെര്‍ജിയോ റാമോസ് തന്നെ റയലിന്റെ വില്ലനാവുന്ന കാഴ്ചയാണ് മല്‍സരത്തില്‍ കണ്ടത്. റയലിന് ലഭിച്ച പെനാല്‍റ്റി കിക്കവസരം നഷ്ടപ്പെടുത്തിയ റാമോസ് സെല്‍ഫ് ഗോളിലൂടെ സെവിയ്യക്ക് വിജയഗോള്‍ സംഭാവന ചെയ്യുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ ആക്രമണത്തിന് പ്രാധാന്യം നല്‍കിയ സെവിയ്യക്കു വേണ്ടി വിസാം ബെന്‍ യെദര്‍ (25ാം മിനിറ്റ്), മിഗ്വെല്‍ ലയൂന്‍ (45) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

84ാം മിനിറ്റിലാണ് റയല്‍ താരം റാമോസിന്റെ സെല്‍ഫ് ഗോളും സെവിയ്യയുടെ ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചത്. 58ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം നഷ്ടപ്പെടുത്തിയ റാമോസ് 90ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 87ാം മിനിറ്റില്‍ ബോര്‍യ മയോറലിന്റെ വകയായിരുന്നു മല്‍സരത്തില്‍ റയലിന്റെ ആദ്യ ഗോള്‍. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനുള്ള റയലിന്റെ മോഹങ്ങള്‍ക്കും തിരിച്ചടിയേറ്റു. 36 മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 75 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

Story first published: Thursday, May 10, 2018, 14:37 [IST]
Other articles published on May 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+