Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലാലിഗ റദ്ദാക്കി, ബാഴ്‌സലോണയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു

ബാഴ്‌സലോണ: കൊറോണ െൈവറസ് വ്യാപനം മൂലം വനിതാ ലാലിഗ പാതി വഴിയില്‍ മുടങ്ങിയതിനാല്‍ ബാഴ്‌സലോണയെ വിജയികളായി പ്രഖ്യാപിച്ചു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സലോണ ഉണ്ടായിരുന്നത്. പല രാജ്യങ്ങളിലും ലീഗുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വനിതാ ലാലിഗയുടെ ഈ സീസണ്‍ റദ്ദ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സീസണില്‍ 21 മത്സരം കളിച്ച ബാഴ്‌സലോണയുടെ പെണ്‍നിര ഒരു മത്സരംപോലും തോറ്റില്ല. 19 തവണയും വിജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയായി. ഇനിയും വിജയം തുടരാനാണ് ആഗ്രഹം, എന്നാല്‍ അത് ഇപ്പോള്‍ സാധ്യമല്ലെന്ന് ബാഴ്‌സലോണ വനിതാ ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു. ഇത് അഞ്ചാം തവണയാണ് ബാഴ്‌സലോണയുടെ വനിതാ ടീം ലീഗ് ചാമ്പ്യന്മാരാകുന്നത്. 2015ന് ശേഷം ഇതാദ്യവും.

അതേ സമയം പുരുഷ ലാലിഗ പുനരാരംഭിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തിന്റെ തുടക്കവാരം തന്നെ ലാലിഗ ആരംഭിച്ചേക്കും. എന്നാല്‍ സാഹചര്യം അനുകൂലമാകുക കൂടി ചെയ്യണം. നിലവിലെ പോയിന്റ് പട്ടിക പ്രകാരം കിരീടം നല്‍കിയാല്‍ ബാഴ്‌സലോണ ലാലിഗ നിലനിര്‍ത്തും. 27 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. തുല്യമത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്തുണ്ട്. ആരാധകരുടെ പ്രിയ ലീഗുകളിലൊന്നായ ലാലിഗ പാതിവഴിയില്‍ നിര്‍ത്തുന്നത് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാല്‍ ഏത് വിധേനെയും ലീഗ് പുനരാരംഭിക്കാനാണ് സംഘാടകരുടെ ശ്രമം. നിലവില്‍ മുന്‍നിര ക്ലബ്ബുകളെല്ലാം താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ട്. മുന്‍നിര ക്ലബ്ബുകള്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളെ സാമ്പത്തികമായും സഹായിക്കുന്നുണ്ട്. കൂടാതെ പ്രമുഖ താരങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ക്യാംപെയ്‌നും നടത്തുന്നുണ്ട്.

barcelona-womens

ഇറ്റാലിയന്‍ സീരി എ ഉടന്‍ പുനരാരംഭിച്ചേക്കും. താരങ്ങളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ച് നിബന്ധനകള്‍ക്ക് വിധേയമായാണ് പരിശീലനം നടത്തുന്നത്. കോവിഡ് ബാധ കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. യുവന്റസ് ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കടക്കം നിരവധി ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പതുക്കെ ഇറ്റലി ഇതില്‍നിന്നെല്ലാം കരകയറി. യുവന്റസ് ക്ലബ്ബിനൊപ്പം പരിശീലനം നടത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇറ്റലിയിലെത്തി. ഈ മാസം പകുതിയോടെ സീരി എ തുടങ്ങാനാണ് ആലോചിക്കുന്നത്. മത്സരങ്ങള്‍ നടത്തിയാലും കാണികള്‍ക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍ നടത്തുക. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളും പരിശീലനം പുനരാരംഭിച്ചു. ബുണ്ടസ്ലീഗ തുടങ്ങാനിരിക്കെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മത്സരം നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Story first published: Saturday, May 9, 2020, 18:32 [IST]
Other articles published on May 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+