ലാ ലീഗ കിരീടം ബാഴ്‌സലോണയ്ക്ക്; സുവാരസിന് ഹാട്രിക്
ബാഴ്‌സലോണ: അവസാന മത്സരം വരെ ആവേശം നിറഞ്ഞ സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലീഗയില്‍ ബാഴ്‌സലോണ കിരീടം നേടി. ജയിച്ചാല്‍ ജേതാക്കളാകുമെന്ന് ഉറപ്പായിരുന്ന അവസാന മത്സരത്തില്‍ ഗ്രനാഡയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്‌സ കീരീടം നിലനിര്‍ത്തിയത്. സൂപ്പര്‍താരം ലൂയിസ് സുവാരസിന്റെ ഹാട്രിക്ക് ബാഴ്‌സയുടെ കിരീടവിജയം എളുപ്പമാക്കി.
അവസാനമത്സരത്തില്‍ 2-0 എന്ന മാര്‍ജിനില്‍ ഡിപ്പോര്‍ട്ടീവോയെ തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് ഒരു പോയന്റ് പിന്നിലായി രണ്ടാസ്ഥാനം നേടി. ബാഴ്‌സലോണ സമനിലയോ തോല്‍വിയോ വഴങ്ങിയിരുന്നെങ്കില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്മാരാകുമായിരുന്നു. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ലോകം അത്യന്തം ആകാംഷയോടെ കാത്തിരുന്ന മത്സരങ്ങള്‍ക്കൊടുവിലാണ് ബാഴ്‌സ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഉറപ്പാക്കിയത്.

അവസാന മത്സരത്തില്‍ ഹാട്രിക് നേടിയതോടെ സുവാരസ് 40 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോറര്‍ ആയി. തൊട്ടുപിന്നില്‍ 35 ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയും 26 ഗോളുകളുമായി മെസ്സിയുമുണ്ട്. നെയ്മര്‍ 24 ഗോളുകളുമായി നാലാം സ്ഥാനത്താണ്. ഇടിയും മഴയും വന്നതിനാല്‍ കളി കഴിഞ്ഞ ഉടനെ അപ് ചെയ്യേണ്ടിവന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications