Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്ക് ജയം റയലിന് തോല്‍വി, ചെല്‍സി - ടോട്ടനം പോരാട്ടം സമനിലയില്‍

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ഒസാസുനയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തി 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സലോണ 29ാം മിനുട്ടിലാണ് അക്കൗണ്ട് തുറന്നത്. മാര്‍ട്ടിന്‍ ബ്രാത്ത്‌വെയ്റ്റാണ് ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടത്. 42ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാനിലൂടെ ബാഴ്‌സ ലീഡുയര്‍ത്തിയപ്പോള്‍ ഫിലിപ്പ് കുട്ടീഞ്ഞോ 57ാം മിനുട്ടില്‍ ബാഴ്‌സലോണയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. 70ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെ ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വിധിച്ചു. 73ാം മിനുട്ടില്‍ ലയണല്‍ മെസ്സി ബാഴ്‌സലോണ സ്‌കോര്‍ബോര്‍ഡില്‍ നാലാംഗോള്‍ ചേര്‍ത്തു. മെസ്സി തന്റെ ഗോള്‍നേട്ടം വിടപറഞ്ഞ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമര്‍പ്പിച്ചത് ശ്രദ്ധേയമായി. 72 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് 10നെതിരേ 20 ഗോള്‍ശ്രമവുമായി ബാഴ്‌സലോണ ആക്രമണത്തിലും ബാഴ്‌സലോണ കരുത്ത് കാട്ടി. 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാഴ്‌സലോണ.

barcelona

എന്നാല്‍ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മികവിനൊത്ത് ഉയരാനായില്ല. അലാവസ് 2-1നാണ് നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തിയത്. 4-4-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട റയലിന് പിഴച്ചു. 5ാം മിനുട്ടില്‍ത്തന്നെ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലൂക്കാസ് പെരേസ് അലാവസിനെ മുന്നിലെത്തിച്ചു. 49ാം മിനുട്ടില്‍ ജോസിലുവിലൂടെ അലാവസ് രണ്ടാം ഗോള്‍ നേടി. 86ാം മിനുട്ടില്‍ കാസമിറോയാണ് റയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. 68 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കുകയും 11 നെതിരേ 20 ഗോള്‍ശ്രമം നടത്തുകയും ചെയ്തിട്ടും റയലിന് ജയിക്കാനായില്ല. 17 പോയിന്റുമായി നാലാം സ്ഥാനത്താണ് റയല്‍. 24 പോയിന്റുള്ള റയല്‍ സോസിഡാഡാണ് തലപ്പത്ത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോട്ടനം-ചെല്‍സി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ചെല്‍സി 5നെതിരേ 11 ഗോള്‍ശ്രമം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ലക്ഷ്യം കാണാനായില്ല. 21 പോയിന്റുമായി ടോട്ടനം തലപ്പത്തും 19 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്.

മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണെ 3-2ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. 23ാം മിനുട്ടില്‍ ജാന്‍ ബെഡ്‌നറീക്കും 33ാം മിനുട്ടില്‍ ജെയിംസ് വാര്‍ഡ് പ്രൗസും സതാംപ്റ്റണിനായി വലകുലുക്കിയപ്പോള്‍ 59ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 74ാം മിനുട്ടില്‍ എഡിന്‍സന്‍ കവാനിയും ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ കവാനിയാണ് യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്. 16 പോയിന്റുള്ള യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.

കരുത്തരായ ആഴ്‌സണലിന് വോള്‍വ്‌സിന്റെ മുന്നില്‍ അടിതെറ്റി. 2-1നാണ് വോള്‍വ്‌സ് ഗണ്ണേഴ്‌സിനെ തോല്‍പ്പിച്ചത്. 27ാം മിനുട്ടില്‍ പെഡ്രോ നീറ്റോയും 42ാം മിനുട്ടില്‍ ഡാനിയല്‍ പൊഡിന്‍സിയും വോള്‍വ്‌സിനായി ലക്ഷ്യം കണ്ടപ്പോള്‍ 30ാം മിനുട്ടില്‍ ഗബ്രിയേലാണ് ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Story first published: Monday, November 30, 2020, 10:26 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+