Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്‍ ക്ലാസിക്കോ ഇന്ന്; ബാഴ്‌സയുടെ തട്ടകത്തില്‍ കണക്കുതീര്‍ക്കാന്‍ റയല്‍

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ബദ്ധവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ ഏറ്റുമുട്ടുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക്ക് പോരാട്ടം അരങ്ങേറുന്നത്. നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മല്‍സരമെന്ന പ്രത്യേകതയും എല്‍ ക്ലാസിക്കോയ്ക്കുണ്ട്. അര്‍ജന്റൈന്‍ സൂപ്പര്‍താരമായ മെസ്സി ബാഴ്‌സയിലും നിലവിലെ ലോക ഫുട്‌ബോളറായ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയലിലുമാണ് അണിനിരയ്ക്കുന്നത്. ഇരുവരും മുഖാമുഖം വരുമ്പോള്‍ കേമനാരാവുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

ഈ സീസണിലെ രണ്ടാംപാദ ക്ലാസിക്കോയാണ് ബാഴ്‌സയുടെ തട്ടകമായ കാംപ്‌നുവില്‍ ഇന്ന് അരങ്ങേറുന്നത്. നേരത്തെ, റയലിന്റെ തട്ടകത്തില്‍ നടന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ തകര്‍പ്പന്‍ ജയം നേടിയിരുന്നു. ഡിസംബര്‍ 23ന് സാന്റിയാഗോ ബെര്‍നാബുവില്‍ നടന്ന ക്ലാസിക്ക് പോരില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ വച്ച് റയലിനെ ബാഴ്‌സ തകര്‍ത്തുവിട്ടത്. അതിനാല്‍, മധുരപ്രതീകാരത്തിനുള്ള അവസരം കൂടിയായാണ് ഇന്നത്തെ പോരിനെ റയല്‍ കാണുന്നത്. ബാഴ്‌സയുടെ തട്ടകത്തില്‍ വിജയിക്കാനായാല്‍ സീസണിലെ എല്‍ ക്ലാസിക്കോയില്‍ ഒപ്പമെത്താന്‍ കഴിഞ്ഞതിലുള്ള ആശ്വാസവും റയലിന് ലഭിക്കും. പക്ഷേ, കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് മാത്രം.

fcb

സീസണിലെ സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്‌സലോണ. ലീഗ് സീസണില്‍ തോല്‍വി അറിയാതെയായിരുന്നു ബാഴ്‌സയുടെ കിരീട നേട്ടം. 34 മല്‍സരങ്ങളില്‍ 26 ജയവും എട്ട് സമനിലയും ഉള്‍പ്പെടെ 86 പോയിന്റാണ് ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സയ്ക്കുള്ളത്.

എന്നാല്‍, ലീഗ് കിരീടം കൈവിട്ടെങ്കിലും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് റയല്‍ ബാഴ്‌സയുടെ തട്ടകത്തിലെത്തിയിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. ബാഴ്‌സയെ തോല്‍പ്പിക്കാനായാല്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാനും റയലിന് കഴിയും. നിലവില്‍ 35 മല്‍സരങ്ങളില്‍ നിന്ന് അത്‌ലറ്റികോയ്ക്ക് 75 ഉം 34 കളികളില്‍ നിന്ന് റയലിന് 71 ഉം പോയി്ന്റാണുള്ളത്. സ്പാനിഷ് ലീഗ് എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ റയലിന്റെ പേരിലാണ്. 175 മല്‍സരങ്ങളില്‍ ഇരു ടീമും ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ റയല്‍ 72 കളികളില്‍ വെന്നിക്കൊടി നാട്ടിയിട്ടുണ്ട്. 70 മല്‍സരങ്ങളില്‍ ബാഴ്‌സയും വിജയിച്ചു. എന്നാല്‍, ഇതുവരെ ഇരു ടീമും വ്യത്യസ്ഥ ടൂര്‍ണമെന്റുകളില്‍ ഉള്‍പ്പെടെ നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ബാഴ്‌സയാണ് നേടിയത്.

Story first published: Sunday, May 6, 2018, 16:45 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+