Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറെ ബാഴ്‌സയ്ക്ക് വേണം; താരത്തിനായി സൂപ്പര്‍താരങ്ങളെ വിട്ടുകൊടുക്കാന്‍ ബാഴ്‌സലോണ

ബാഴ്‌സലോണ: കൈമാറ്റ ജാലകത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമിലെത്തിക്കാന്‍ വമ്പന്‍ കൈമാറ്റ പദ്ധതികളുമായി ബാഴ്‌സലോണ. സൂപ്പര്‍ താരത്തെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് മടക്കിയെത്തിക്കാന്‍ വലിയ തുക തന്നെ ബാഴ്‌സലോണയ്ക്ക് ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ ടീമിലെ ചില പ്രമുഖ താരങ്ങളെ വിട്ടുകൊടുത്ത് നെയ്മറെ ടീമിലെത്തിക്കാനാണ് ബാഴ്‌സ പദ്ധതിയിടുന്നത്. ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലേക്കെത്തിയ ബ്രസീലിന്റെ ഫിലിപ്പ് കുട്ടീഞ്ഞോയെ ബാഴ്‌സ കൈമാറുമെന്നുറപ്പാണ്.

neymar

ടീമിന്റെ നിലവാരത്തിനൊത്ത് പലപ്പോഴും ഉയരാന്‍ കഴിയാതിരുന്ന കുട്ടീഞ്ഞോയ്ക്ക് പലപ്പോഴും പകരക്കാരന്റെ വേഷമായിരുന്നു. ആവശ്യക്കാരേറെയുള്ള കുട്ടീഞ്ഞോയെ കൈമാറ്റം ചെയ്യുന്നതിലൂടെ വലിയൊരു തുക ബാഴ്‌സ സ്വപ്‌നം കാണുന്നു. ബാഴ്‌സലോണയ്ക്കുവേണ്ടി 51 മത്സരത്തില്‍ നിന്ന് 13 ഗോളാണ് കുട്ടീഞ്ഞോ നേടിയത്. നെയ്മര്‍ക്കുവേണ്ടി ഫ്രഞ്ച് യുവതാരം ഉസ്മാന്‍ ഡെംബല്ലെയെ ബാഴ്‌സ ഒഴിവാക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ആരാധകരെ കൂടുതല്‍ അമ്പരിപ്പിച്ചിരിക്കുന്നത്. സുവരാസിനും മെസ്സിക്കുമൊപ്പം ബാഴ്‌സലോണയുടെ മുന്‍നിരയിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഡെംബല്ലെയെ പി.എസ്.ജിക്ക് നല്‍കാനാണ് സാധ്യത. ബാഴ്‌സലോണയ്ക്കുവേണ്ടി 46 മത്സരത്തില്‍ നിന്ന് 11 ഗോളാണ് 22കാരനായ താരം നേടിയത്.

ഇവാന്‍ റാക്കിറ്റിച്ചിന്റെ കൂടുമാറ്റ വാര്‍ത്ത നേരത്തെ മുതല്‍ നിലനിന്നിരുന്നു. എന്നാല്‍ ക്രൊയേഷ്യന്‍ താരം അടുത്ത സീസണില്‍ ബാഴ്‌സയ്‌ക്കൊപ്പമുണ്ടാകിലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പി.എസ്.ജിയിലേക്കാവും താരവും പോവുക. ഇത്തവണ ലാ ലിഗ നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗും കോപ്പാ ഡെല്‍ റേയും ബാഴ്‌സലോണ കൈവിട്ടു. ഇതോടെ നെയ്മറെ തിരിച്ചെത്തിച്ച് യൂറോപ്പിലെ രാജക്കാന്‍മാരാവാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. 2013-17വരെ ബാഴ്‌സലോണയ്ക്കുവേണ്ടി കളിച്ച നെയ്മര്‍ 123 മത്സരത്തില്‍ നിന്ന് 68 ഗോളും നേടിയിട്ടുണ്ട്.

Story first published: Tuesday, June 4, 2019, 8:44 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+