വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നെയ്മറിനെ വായ്പയെടുക്കാന്‍ ബാഴ്‌സ, വഴങ്ങുമോ പിഎസ്ജി?

ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സ്പാനിഷ് ലീഗ് ക്ലബ് ബാഴ്‌സലോണ. 2017 -ല്‍ അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് നെയ്മറിനെ ഫ്രഞ്ച് ക്ലബായ പാരിസ് സെയിന്റ് ജര്‍മെയ്‌ന് ബാഴ്‌സലോണ കൈമാറിയത്. താരത്തെ നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞില്ല, നെയ്മറിനെ നൂകാംമ്പില്‍ തിരികെയെത്തിക്കാന്‍ ലാലിഗ ചാംപ്യന്‍മാര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.

നെയ്മർ

പുതിയ സീസണില്‍ നെയ്മറിനെ പിഎസ്ജിയില്‍ നിന്നും കടമെടുക്കാനാണ് ബാഴ്‌സലോണയുടെ നീക്കം. വായ്പാ അടിസ്ഥാനത്തില്‍ ഒരു സീസണ്‍ കളിപ്പിച്ചതിന് ശേഷം താരത്തെ സ്ഥിരം കരാറില്‍ സ്വന്തമാക്കാനും ബാഴ്‌സലോണയ്ക്ക് ആലോചനയുണ്ട്. ഇതേസമയം, നെയ്മറിനായി മറ്റൊരു താരത്തെ പിഎസ്ജി വിട്ടുനല്‍കാന്‍ ബാഴ്‌സലോണയ്ക്ക് താത്പര്യമില്ല.

<strong>മികച്ച ഗോള്‍ ആരുടേത്; പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും ഇബ്രാഹിമോവിച്ചും</strong>മികച്ച ഗോള്‍ ആരുടേത്; പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ മെസ്സിയും ഇബ്രാഹിമോവിച്ചും

നേരത്തെ പകരക്കാരനെ കിട്ടാതെ നെയ്മറിനെ നല്‍കില്ലെന്ന് പിഎസ്ജി പരിശീലകന്‍ തോമസ് ടുഷെല്‍ അറിയിച്ചിരുന്നു. എന്നാല്‍ ക്ലബുമായി പൊരുത്തപ്പെടാന്‍ നെയ്മര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ താരത്തെ പിടിച്ചുകെട്ടി കളിപ്പിക്കുന്നതില്‍ കഴമ്പില്ലെന്നാണ് പിഎസ്ജിയുടെ നിലപാട്. ഇതിന്‍പ്രകാരമാണ് നെയ്മറിനെ വായ്പയ്ക്ക് നല്‍കാന്‍ പിഎസ്ജി സമ്മതം മൂളിയതും.

നെയ്മർ

20 മുതല്‍ 22 കോടി യൂറോ വരെ നെയ്മറിനായി പിഎസ്ജി ആവശ്യപ്പെടുമെന്നാണ് സൂചന. വായ്പാ അടിസ്ഥാനത്തിലാണെങ്കിലും പിന്നീട് സ്ഥിരം കരാറില്‍ താരത്തെ നല്‍കാനും പിഎസ്ജിക്ക് വിരോധമില്ല. ഈ അവസരം മുന്നില്‍ കണ്ടാണ് ബാഴ്‌സലോണയുടെ കരുനീക്കം. താരങ്ങളെ കൈമാറാനുള്ള അവസാന തീയതി സെപ്തംബര്‍ രണ്ടാണ്. ഇതിന് മുന്‍പ് നെയ്മറെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള തിടുക്കം ബാഴ്‌സലോണയ്ക്കുണ്ട്.

നെയ്മർ

വായ്പാ കരാറില്‍ ഫിലിപ്പീ കുട്ടീഞ്ഞോയെ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന് നല്‍കിയതിന് പിന്നാലെയാണ് നെയ്മറിനെ പിടിക്കാന്‍ ബാഴ്‌സ വീണ്ടും രംഗത്തെത്തുന്നത്. നെയ്മറിനെ നൂകാമ്പിലെത്തിക്കണമെന്ന് ലയണല്‍ മെസിയും മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

<strong>മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന സമനില; പോഗ്ബ പെനാല്‍റ്റി പാഴാക്കി</strong>മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന സമനില; പോഗ്ബ പെനാല്‍റ്റി പാഴാക്കി

ആദ്യഘട്ടത്തില്‍ കുട്ടീഞ്ഞോയെ നല്‍കി നെയ്മറിനെ വാങ്ങാന്‍ ക്ലബ് ശ്രമിച്ചെങ്കിലും നടന്നില്ല. നെയ്മറിനായി പത്തു കോടി യൂറോയും ബ്രസീലിയന്‍ താരം കുട്ടീഞ്ഞോയെയും നല്‍കാമെന്ന വാഗ്ദാനം പിഎസ്ജി നിരസിക്കുകയായിരുന്നു. എന്തായാലും നിലവിലെ സീസണിന് ശേഷം ബയേണ്‍തന്നെ സ്ഥിരം കരാറില്‍ കുട്ടീഞ്ഞോയെ സ്വന്തമാക്കും.

Story first published: Tuesday, August 20, 2019, 13:11 [IST]
Other articles published on Aug 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X