ബാഴ്സലോണ: പരിക്കും ഫോമില്ലായ്മയും അലട്ടുന്ന ബാഴ്സലോണയ്ക്ക് തിരിച്ചടിയായി പ്രധാന താരം മാസങ്ങളോളം പുറത്ത്. ബാഴ്സ സ്ട്രൈക്കര്‍ ഒസ്മാനെ ഡെംബാലെയാണ് പരിക്കിന്റെ പിടിയിലായത്. പപേശിവലിവിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡംബാലെയ്ക്ക് ആറുമാസം വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ ഈ സീസണില്‍ താരത്തിന്റെ സേവനം ബാഴ്സയ്ക്ക് ലഭ്യമാകില്ല.
കഴിഞ്ഞദിവസം ഫിന്‍ലന്‍ഡിലാണ് ഡംബാലെ ശസ്ത്രക്രിയക്ക് വിധേയനായത്. കഴിഞ്ഞ നവംബര്‍ മുതല്‍ താരം ടീമിന് പുറത്താണ്. തിരിച്ചുവരവിനുള്ള പരിശീലനം കഴിഞ്ഞയാഴ്ച തുടങ്ങിയപ്പോള്‍ വീണ്ടും വേദനയുണ്ടായതോടെയാണ് ശസ്ത്രക്രിയ്ക്ക് തയ്യാറായത്. ബാഴ്സലോണയില്‍ 2017ല്‍ എത്തിയ താരം തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലായി. 60 മത്സരങ്ങളാണ് പരിക്കിനെ തുടര്‍ന്നുമാത്രം ഡെംബാലെയ്ക്ക് നഷ്ടമായത്.
ഐ ലീഗില്‍ ട്രായുവിന് തോല്‍വി; നെറോക്കയ്ക്ക് സമനില
നീണ്ടകാലം വിശ്രമം വേണ്ടിവരുമെന്ന് ഉറപ്പായതോടെ ജൂണില്‍ ആരംഭിക്കുന്ന യുറോ കപ്പില്‍ ഫ്രാന്‍സിനുവേണ്ടി കളിക്കാന്‍ ഡംബാലെയ്ക്ക് കഴിയില്ല. സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. പുതിയ പരിശീലകന് ക്വിക്കെ സെറ്റിയന് എത്തിയിട്ടും ടീമിന് സ്ഥിരതയിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ലൂയിസ് സുവാരസ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.