ബ്രസീലിയൻ യുവ താരമായ ആർതർ മിലോയെ ടീമിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ.കൈമാറ്റ തുകയായി 40 മില്യൺ യൂറോയും ബൈ ഔട്ട് ക്ലോസ് തുകയായി 400 മില്യൺ യൂറോയുമാണ് താരത്തിനായി ബാഴ്സലോണ ചെലവഴിച്ചത്.യുവ താരത്തിന് കിട്ടാവുന്നത്തിൽ വച്ച് ഏറ്റവും വലിയ ബൈ ഔട്ട് തുകയാണിത്.
താരവുമായി 6 വർഷത്തേക്കാണ് ബാഴ്സലോണ കരാർ ഒപ്പിട്ടിരിക്കുന്നത്.ബ്രസീലിയൻ ക്ലബ്ബായ ഗ്രമിയോയുടെ മധ്യനിര താരമാണ് ഇരുപത്തിയൊന്നുകാരനായ മിലോ .2015 മുതൽ ഗ്രമിയോയിൽ കളിച്ചുതുടങ്ങിയ മിലോ ഇതുവരെ 39 മത്സരങ്ങൾ കളിക്കുകയും 3 ഗോളുകൾ നേടുകയും ചെയ്തു.2017 ലെ ബ്രസീലിയൻ പ്രൊഫഷണൽ ലീഗിലെ മികച്ച യുവ താരമായി മിലോയെ തിരഞ്ഞെടുത്തിട്ടുണ്ട്.
മധ്യനിരയിലൂടെ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് മിലോയുടെ പ്രത്യേകത.മധ്യനിരയിലേക്ക് പുതിയ താരം എത്തിയതോടെ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാത്ത കുട്ടിന്യോക്ക് വലിയ വില്ലുവിളിയാകും.കൂടാതെ കുട്ടിന്യോക്കായി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി 280 മില്യൺ യൂറോയുടെ വമ്പൻ ഓഫറുമായും വന്നിട്ടുണ്ട്.ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറെ പി എസ ജിയിൽ നിലനിർത്താനാണ് ഈ വമ്പൻ ട്രാൻസ്ഫെറിന് ഫ്രഞ്ച് ക്ലബ്ബ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.അങ്ങനെയെങ്കിൽ അടുത്ത സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമാകും ഇരുപത്തിയൊന്നുകാരനായ കുട്ടിന്യോ.എന്തായാലും ഇത്രയും വലിയ ബൈ ഔട്ട് ക്ലോസ് തുകനൽകി മിലോയെ ടീമിലെത്തിച്ചതിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.