Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപ്രതീക്ഷിത ട്രാൻസ്ഫറുമായി ബാഴ്‌സലോണ.. ചിലിയൻ സൂപ്പർ താരം ന്യൂ ക്യാംപിലേക്ക്

സർപ്രൈസ് ട്രാൻസ്ഫെറുമായി ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ ബാഴ്‌സലോണ.ബയേൺ മ്യൂണിക്കിന്റെ ചിലിയൻ സൂപ്പർ താരമായ അര്‍തുറോ വിദാലിനെ ടീമിലെത്തിക്കാനുള്ള അവസാനഘട്ട ചർച്ചയിലാണ് ബാഴ്‌സലോണയിപ്പോൾ.വരും ദിവസത്തിൽ തന്നെ തരാം ബാഴ്‌സലോണയുമായി കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ടു ബോക്സ് പ്ലയെറായി അറിയപ്പെടുന്ന വിദാലിനെ റാഞ്ചാൻ ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലനായിരുന്നു മുന്നിലുണ്ടായിരുന്നത്.

എന്നാൽ കഴിഞ്ഞ ദിവസമാണ് 28 മില്യൺ യൂറോയുടെ ഓഫറുമായി ബാഴ്‌സലോണ താരത്തിനായി രംഗത്തെത്തിയത്.തുടർന്ന് താരം ബാഴ്‌സലോണയുടെ ഓഫർ സമ്മതിക്കുകയായിരുന്നു. ഇപ്പോൾ താരം ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റത്തിന്റെ അവസാനഘട്ട ചർച്ചയിലാണെന്നാണ് സൂചന.

barcelona

ഒരു ബോക്സ് ടു ബോക്സ് പ്ലെയറിനു വേണ്ടി ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതലേ അന്വേഷിച്ചു നടന്ന ബാഴ്‌സലോണ പി എസ് ജിയുടെ ഫ്രഞ്ച് താരമായ അഡ്രിയാൻ റാബിയോറ്റിനെയായിരുന്നു നോട്ടമിട്ടിരുന്നത്.എന്നാൽ താരവുമായി പി എസ് ജി കരാർ പുതുക്കിയതോടെ ബാഴ്‌സലോണയുടെ മോഹം അസ്തമിച്ചിരുന്നു.തുടർന്നാണ് മുപ്പത്തിയൊന്നുകാരനായ വിദാലിനെ ബാഴ്‌സലോണ നോട്ടമിട്ടത്.


2015 ൽ യുവന്റസിൽ നിന്നാണ് വിദാൽ ബയേൺ മ്യൂണിച്ചിലേക്ക് എത്തുന്നത്.ആദ്യ രണ്ട് സീസണുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ സീസണിൽ പരിക്ക് കാരണം നിരവധി മത്സരങ്ങൾ താരത്തിന് നഷ്ടപ്പെട്ടിരുന്നു.ബയേണിനായി 134 മത്സരങ്ങൾ കളിച്ചിട്ടുള്ള വിദാൽ മൂന്ന് ബുന്ദസ്‌ലി​ഗ കിരീടനേട്ടങ്ങളിലും പങ്കാളിയായിട്ടുണ്ട്.

Story first published: Friday, August 3, 2018, 15:53 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+