വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിയുമായി കലഹം, ബാഴ്‌സലോണ പ്രസിഡന്റ് ബര്‍ത്തോമ്യ രാജിവെച്ചു

ജോസഫ് മരിയ ബര്‍ത്തോമ്യ ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബിന്റെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. ചൊവാഴ്ച്ചയാണ് ബര്‍ത്തോമ്യ രാജി വെച്ചത്. ബര്‍ത്തോമ്യയ്‌ക്കൊപ്പം ബോര്‍ഡ് സമിതി അംഗങ്ങളും ഡയറക്ടര്‍മാരും രാജി സമര്‍പ്പിച്ചു. ക്ലബ് നായകന്‍ ലയണല്‍ മെസ്സിയുമായുള്ള 'സ്വരച്ചേര്‍ച്ചയില്ലയ്മയാണ്' ഇവരുടെ രാജിക്കുള്ള കാരണം. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് ബര്‍ത്തോമ്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

Barcelona President Josep Maria Bartomeu Resigns Due To The Feud With Lionel Messi

കഴിഞ്ഞവര്‍ഷം മുതല്‍ ബര്‍ത്തോമ്യയുടെ ഓരോ നീക്കവും ക്ലബിനകത്തും പുറത്തും ഗൗരവമായി വിമര്‍ശിക്കപ്പെട്ടിരുന്നു. കളിക്കളത്തില്‍ ടീമിന്റെ മോശം പ്രകടനവും അച്ചടക്കമില്ലായ്മയും ഇദ്ദേഹത്തിനെതിരായ ആക്ഷേപങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. 2019 ഓഗസ്റ്റില്‍ നടന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് ബാഴ്‌സലോണ തോല്‍ക്കുകകൂടി ചെയ്തതോടെ ബര്‍ത്തോമ്യയ്ക്ക് എതിരെ മുറവിളി ഉയര്‍ന്നു. ഇതിനിടെ ക്ലബിന്റെ സാമ്പത്തിക സ്ഥിതി വഷളായതും തിരിച്ചടിയായി. ചാംപ്യന്‍സ് ലീഗിലെ ദാരുണമായ തോല്‍വിക്ക് പിന്നാലെ ലയണല്‍ മെസ്സിയുടെ ട്രാന്‍സ്ഫര്‍ അപേക്ഷ ബര്‍ത്തോമ്യ കൈകാര്യം ചെയ്ത വിധവും ആരാധകരുടെ രോഷത്തിന് ഇടവരുത്തി.

'ചാംപ്യന്‍സ് ലീഗ് തോല്‍വിക്ക് ശേഷം ചെയ്യാവുന്ന എളുപ്പമുള്ള കാര്യമായിരുന്നു സ്ഥാനമൊഴിയല്‍. എന്നാല്‍ കൊവിഡ് കാരണമുള്ള ആഗോള പ്രതിസന്ധിയില്‍ ഫുട്‌ബോള്‍ ലോകം അനിശ്ചിതത്വത്തിലായപ്പോള്‍ ക്ലബിനെ വിട്ടിട്ടുപോകുന്നത് ശരിയല്ലെന്ന് തോന്നി', 57 -കാരനായ ബര്‍ത്തോമ്യ അറിയിച്ചു. ഇതേസമയം, മെസ്സിയുമായുള്ള കലഹത്തിന്റെ പേരില്‍ ക്ലബിനെ ഉപേക്ഷിക്കാന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നുണ്ട്. പുറത്തുനിന്നൊരാള്‍ താത്കാലികമായി ക്ലബ് നടത്തുന്നതിനോട് ബര്‍ത്തോമ്യയ്ക്ക് യോജിപ്പില്ല.

Barcelona President Josep Maria Bartomeu Resigns Due To The Feud With Lionel Messi

'മെസ്സിയെ ക്ലബില്‍ തുടരാന്‍ പ്രേരിപ്പിച്ചതാരാണ്? ക്ലബിന് പുതിയ പരിശീലകനെ കണ്ടെത്തിയതാരാണ്?', പ്രതിസന്ധിയിലും താന്‍ നടത്തിയ പോരാട്ടം ബര്‍ത്തലോമ്യ എണ്ണിയെണ്ണി പറയുന്നു. 2014 -ല്‍ സാന്ദ്രോ റോസല്‍ ഒഴിഞ്ഞ പ്രസിഡന്റ് പദവിയാണ് ജോസഫ് മരിയ ബര്‍ത്തോമ്യ ഏറ്റെടുത്തത്.

ഓഗസ്റ്റിലാണ് കരാര്‍ പൂര്‍ത്തിയാകും മുന്‍പ് ക്ലബ് വിടാനുള്ള താത്പര്യം ലയണല്‍ മെസ്സി അധികാരികളെ അറിയിച്ചത്. 2020 വരെ ബാഴ്‌സലോണയുമായി മെസ്സിക്ക് കരാറുണ്ട്. എന്നാല്‍ തുടര്‍ന്നുനടന്ന ചര്‍ച്ചകളില്‍ ഈ സീസണ്‍ കൂടി ക്ലബില്‍ തുടരാന്‍ താരം തീരുമാനിച്ചു. അല്ലാത്തപക്ഷം നീണ്ടനിയമയുദ്ധം ക്ലബുമായി മെസ്സിക്ക് നടത്തേണ്ടി വരുമായിരുന്നു. ഇതേസമയം, ക്ലബില്‍ തുടരാന്‍ തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ബര്‍ത്തോമ്യയ്ക്ക് എതിരെ പരസ്യമായ ആരോപണങ്ങള്‍ മെസി ഉയര്‍ത്തി.

ബര്‍ത്തോമ്യയുടെ ഭരണം ദുരന്തപൂര്‍ണമെന്നാണ് മെസ്സി വിശേഷിപ്പിച്ചത്. ബാഴ്‌സലോണയുടെ മോശംനടത്തിപ്പു കാരണമാണ് ലൂയിസ് സുവാരസ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് പോയതെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. എന്തായാലും പുതിയ സീസണിലും ബാഴ്‌സലോണ കളിക്കളത്തില്‍ മികവു കണ്ടെത്താന്‍ വിഷമിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഒരു ട്രോഫി പോലും നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല. നിലവില്‍ മുന്‍ താരം റൊണാള്‍ഡ് കോമാനാണ് ബാഴ്‌സലോണയുടെ പരിശീലകന്‍. ലീഗ് മത്സരങ്ങളില്‍ അഞ്ചില്‍ രണ്ടു ജയം മാത്രമാണ് ക്ലബിനുള്ളത്. ശനിയാഴ്ച്ച ബദ്ധവൈരികളായ റയല്‍ മഡ്രിഡിനോട് 3-1 എന്ന നിലയ്ക്ക് ബാഴ്‌സലോണ തോറ്റിരുന്നു.

Story first published: Wednesday, October 28, 2020, 11:24 [IST]
Other articles published on Oct 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X