For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി ബാഴ്‌സ വിടുമോ? നാളെ തീരുമാനം ആയേക്കും, പ്രീ സീസണ്‍ ക്യാംപിന് നാളെ തുടക്കം

ബാഴ്‌സലോണ: ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമോ ഇല്ലയോ എന്ന ചോദ്യം ആരാധകരുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളാണ്. മെസ്സി ക്ലബ്ബ് വിടാന്‍ താല്‍പര്യം അറിയിച്ച് ബാഴ്‌സലോണയ്ക്ക് ഫാക്‌സ് അയച്ച വിവരം ക്ലബ്ബ് സ്ഥിരീകരിച്ചിരുന്നെങ്കിലും മറ്റ് അഭ്യൂഹങ്ങളൊന്നും ഔദ്യോഗികമല്ല. ഇപ്പോഴിതാ പുതിയ സീസണിന് മുന്നോടിയായുള്ള ക്യംപ് ബാഴ്‌സലോണ നാളെ ആരംഭിക്കുകയാണ്.

ഇതിനായി മെസ്സി എത്തുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ മെസ്സി ക്ലബ്ബിന്റെ പ്രധാന ഘടകമല്ലെന്ന് മെസ്സിയോട് തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മെസ്സി ക്ലബ്ബിലേക്കെത്തുമോയെന്ന് കണ്ടു തന്നെ അറിയണം. ഇന്ന് താരങ്ങളോട് ബാഴ്‌സലോണയില്‍ പരിശോധനയ്ക്ക് എത്താന്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷം കോവിഡ് ഇല്ലെന്ന് വ്യക്തമാകുന്നവരെയാവും പ്രീ സീസണ്‍ ക്യാംപില്‍ ഉള്‍പ്പെടുത്തുക. മെസ്സി പരിശോധനയ്ക്കായി ഇന്ന് ബാഴ്‌സലോണയില്‍ എത്തുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നത്.

messi

ബാഴ്‌സലോണയുടെ പുതിയ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ റോമന്‍ പ്ലാനിസ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബാഴ്‌സലോണയിലെത്തിയ ശേഷം പുതിയ കരാറിനെക്കുറിച്ചും കൂടുമാറ്റത്തെക്കുറിച്ചും മെസ്സിയുമായി ചര്‍ച്ച നടത്താമെന്ന ധാരണയിലാണ് ബാഴ്‌സലോണ മാനേജ്‌മെന്റുള്ളത്. സെപ്റ്റംബര്‍ 12നാണ് ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുക. മെസ്സി ക്ലബ്ബ് വിടുകയാണെങ്കില്‍ അതിന് പകരക്കാരനെ കണ്ടെത്താന്‍ ബാഴ്‌സലോണയ്ക്ക് സമയം വേണം. അതിനാല്‍ തിങ്കളാഴ്ച തന്നെ മെസ്സിയുടെ കൂടുമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ബാഴ്‌സലോണ പ്രസിഡന്റ് ബാര്‍ത്തോമുവുമായുള്ള അഭിപ്രായ ഭിന്നതയാണ് മെസ്സിയെ ക്ലബ്ബ് വിടാന്‍ പ്രധാനമായും പ്രേരിപ്പിക്കുന്നത്. ലോക്ഡൗണിനിടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ അഭിപ്രായ ഭിന്നതയാണ് ഇന്ന് മെസ്സിയുടെ പടിയിറക്കത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. നെയ്മറെ തിരികെ എത്തിക്കണമെന്നും തന്റെ ഇഷ്ടത്തിനുള്ള പരിശീലകനെ നിയമിക്കണമെന്നുമുള്ള മെസ്സിയുടെ ആവിശ്യം ക്ലബ്ബ് നിരസിച്ചിരുന്നു.

അവസാനമായി ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെടുകയും കൂടി ചെയ്തതോടെ മെസ്സി മനം മടുത്ത് ക്ലബ്ബ് വിടാന്‍ ഒതുങ്ങുകയായിരുന്നു. എന്നാല്‍ മെസ്സിയെ വിട്ടുനല്‍കാന്‍ 700 മില്യണ്‍ യൂറോ (ഏകദേശ 6000 കോടിക്ക് മുകളില്‍) ആണ് ബാഴ്‌സലോണ ആവിശ്യപ്പെടുന്നത്. ഫ്രീ ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മെസ്സി ബാഴ്‌സ വിട്ടാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ.

Story first published: Sunday, August 30, 2020, 12:02 [IST]
Other articles published on Aug 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+