ഒരു ബാഴ്‌സലോണ താരത്തിന് കോവിഡ്; പേര് വെളിപ്പെടുത്തിയിട്ടില്ല, സ്ഥിരീകരിച്ച് ക്ലബ്ബ്

ബാഴ്‌സലോണ: ലാലിഗ സൂപ്പര്‍ ക്ലബ്ബ് ബാഴ്‌സലോണയുടെ ഒരു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയ സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി ക്ലബ്ബിലേക്കെത്തിയ ഒമ്പത് താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ താരത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റിട്ടിട്ടുണ്ട്. യാതൊരു രോഗ ലക്ഷണവും താരത്തിനുണ്ടായിരുന്നില്ലെന്നും താരം വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്ന താരങ്ങളുമായി ഈ താരം ബന്ധപ്പെട്ടട്ടില്ലെന്നും അതിനാല്‍ ചാമ്പ്യന്‍സ് ലീഗിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. 15ന് രാത്രിക്കാണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരമായ ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ അരങ്ങേറുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലിസ്ബണിലാണ് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്നത്. ഇതിനായി താരങ്ങലെല്ലാം ലിസ്ബണിലേക്ക് പോയിട്ടുണ്ട്.

പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ക്ലബ്ബുകള്‍ ആരംഭിച്ച് കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ക്ലബ്ബുകളിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. വീട്ടില്‍ നിന്ന് വരുന്ന താരങ്ങളില്‍ കോവിഡ് സാധ്യത കൂടുതലായതിനാല്‍ ഇവര്‍ മറ്റ് താരങ്ങളുമായി യാതൊരു കാരണവശാലും സമ്പര്‍ക്കം പുലര്‍ത്തരുതെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ബയോ ബബിള്‍ സുരക്ഷയോടൊപ്പം സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും താരങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരസ്പരം കെട്ടിപ്പിടിച്ച് ആഘോഷം നടത്തുന്നതിനും ഹസ്തദാനം ചെയ്യുന്നതിനുമെല്ലാം നിയന്ത്രണമുണ്ട്. ബയോ ബബിള്‍ സുരക്ഷയില്‍ നിന്ന് താരങ്ങള്‍ പുറത്തുപോകാനും പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സി കോവിഡില്‍നിന്ന് രക്ഷനേടാന്‍ വൈറസുകളെ നശിപ്പിക്കുന്ന പ്രത്യേക കിടക്കിയിലാണ് ഉറങ്ങുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

വൈറസ്,ബാക്ടീരിയ ആക്രമണത്തെ ഫലപ്രദമായി ചെറുക്കുന്ന കിടക്ക അത്‌ലറ്റികോ മാഡ്രിഡിലെ കമ്പനിയാണ് പുറത്തിറക്കിയത്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ടീമുകള്‍ സ്വീകരിക്കേണ്ടി വരുമെന്നുറപ്പ്. കോവിഡ് കാര്യമായിത്തന്നെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. നിരവധി മരണങ്ങളും കോവിഡ് മൂലം സംഭവിച്ചിരുന്നു. ഇപ്പോഴും കോവിഡ് വ്യാപനം ശക്തമായുള്ളതിനാല്‍ കാണികളെ ഉള്‍പ്പെടുത്താതെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ലാലിഗ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, August 12, 2020, 17:23 [IST]
Other articles published on Aug 12, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X