Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണ ഓപ്പണില്‍ തന്റെ ആദ്യ കിരീടം സ്വന്തമാക്കി ഡൊമിനിക് തീം.

ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അഞ്ചാം റാങ്കുകാരനായ ഓസ്ട്രിയയുടെ ഡൊമിനിക് തീം ചാമ്പ്യന്‍. ഫൈനലില്‍ 14ാം റാങ്കുകാരനായ റഷ്യയുടെ ഡാനില്‍ മെദവ്‌ദേവിനെയാണ് തീം പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും 14 മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ അനായാസമായാണ് തീം മെദവ്‌ദേവിനെ കീഴടക്കിയത്.

52 മിനുട്ട് നീണ്ട ആദ്യ സെറ്റ് 6-4നും 22 മിനുട്ട് നീണ്ട രണ്ടാം സെറ്റ് എതിരില്ലാതെ 6-0നുമാണ് തീം നേടിയത്. തീമിന്റെ കരിയറിലെ ആദ്യ ബാഴ്‌സലോണ ഓപ്പണ്‍ കിരീടമാണിത്. സെമിയില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് തീം ഫൈനലില്‍ കടന്നത്. 11 തവണ ബാഴ്‌സലോണ ഓപ്പണ്‍ കിരീടം ചൂടിയ താരമാണ് തീം. 2016 മുതല്‍ തുടര്‍ച്ചയായ മൂന്നുവട്ടവും കിരീടം നദാലിനായിരുന്നു.

dominicthiem

25കാരനായ തീമിന്റെ കരിയറിലെ 13ാം കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ടു തവണ സെമിയില്‍ കടന്നിട്ടുള്ള തീം 2018 ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ കളിച്ചു. 2017ലെ വിംബിള്‍ഡണിന്റെ അവസാന നാലില്‍ ഇടം പിടിച്ച താരം 2018 സീസണിലെ യു.എസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും കളിച്ചു.

Story first published: Monday, April 29, 2019, 15:03 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+