വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ റയലിന് തോല്‍വി, ബാഴ്‌സ തലപ്പത്ത്; ഇപിഎല്ലില്‍ സിറ്റിക്ക് ജയം

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ പുതിയ സീസണില്‍ ആദ്യമായി ബാഴ്‌സലോണ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് മല്ലോര്‍ക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതോടെയാണ് ചാമ്പ്യന്മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ബാഴ്‌സ ഐബറിനെ 3-0ത്തിന് തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയല്‍ മാഡ്രിഡിന്റെ തോല്‍വി. 7-ാം മിനിറ്റില്‍ ലാഗോ ജൂനിയര്‍ ആണ് ഗോള്‍ നേടിയത്.

കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് വലന്‍സിയയുമായി ഒരോഗോള്‍ വീതം നേടി പിരിഞ്ഞു. ഗെറ്റാഫെ ലെഗാനെസിനെ 2-0ത്തിനും തോല്‍പ്പിച്ചു. ലീഗില്‍ 9 മത്സരങ്ങള്‍ കളിച്ച ബാഴ്‌സലോണ 19 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. 18 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തും 17 പോയന്റുമായി ഗ്രനാഡ മൂന്നാമതും നില്‍ക്കുന്നു. 16 പോയന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.

ചെല്‍സിക്കും ലെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനിലപ്പൂട്ട്ചെല്‍സിക്കും ലെസ്റ്ററിനും ജയം; ടോട്ടനത്തിന് സമനിലപ്പൂട്ട്

laliga

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി. ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. ഗബ്രിയേല്‍ ജീസസ്(39), ഡേവിഡ് സില്‍വ(41) എന്നിവരാണ് സ്‌കോറര്‍മാര്‍. മറ്റു മത്സരങ്ങളില്‍ ബോണിമൗത്ത് നോര്‍വിച്ചുമായി ഗോള്‍രഹിതസമനിലയില്‍പിരിഞ്ഞു. ആസ്റ്റണ്‍വില്ല 2-1ന് ബ്രൈറ്റനേയും എവര്‍ട്ടന്‍ 2-0ത്തിന് വെസ്റ്റ്ഹാമിനേയും തോല്‍പ്പിച്ചു.

ലാ ലിഗയില്‍ പോരാട്ടം ശക്തം; എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണലാ ലിഗയില്‍ പോരാട്ടം ശക്തം; എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണ

ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോ അറ്റ്‌ലാന്റ(3-3) മത്സരം സമനിലയില്‍ കലാശിച്ചു. നാപ്പോളി(2-0)വെറോണയേയും യുവന്റസ്(2-1)ബൊളോഗനയേയും തോല്‍പ്പിച്ചു. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(19), പജാനിക്(54) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഡാനിലോ(26) ഒരുഗോള്‍ തിരിച്ചടിച്ചു. ലീഗില്‍ 8 മത്സരങ്ങളില്‍നിന്നും 22 പോയന്റുമായി യുവന്റസ് ആണ് തലപ്പത്ത്. 7 കളികളില്‍നിന്നും 18 പോയന്റുള്ള ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്താണ്.

Story first published: Sunday, October 20, 2019, 11:17 [IST]
Other articles published on Oct 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X