ബാഴ്സലോണ: സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്മാനുമായുള്ള കരാറില്‍ ബാഴ്സലോണയ്ക്ക് പിഴയിട്ട് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്(ആര്‍എഫ്ഇഎഫ്). ഫുട്ബോള്‍ ഫെഡറേഷന്റെ നിയമം ലംഘിച്ചാണ് കരാറെന്നതിനാലാണ് പിഴയിട്ടത്. എന്നാല്‍, പിഴയായി ഈടാക്കിയ തുക ഫുട്ബോള്‍ വൃത്തങ്ങളില്‍ ചിരിപടര്‍ത്തി. ശതകോടികള്‍ മറിയുന്ന ഫുട്ബോള്‍ ട്രാസ്ഫറില്‍ നിയമം ലംഘിച്ചപ്പോള്‍ കേവലം 300 യൂറോ(ഏകദേശം 24,000 രൂപ) മാത്രമാണ് ബാഴ്സയ്ക്ക് പിഴയായി നല്‍കേണ്ടിവരിക.
ധോണിയുടെ പിന്മാറ്റം... യഥാര്‍ഥ കാരണം ഇതോ? വഴി മാറിക്കൊടുത്തതല്ല? ലോകകപ്പിനിടെ മൂര്‍ഛിച്ചു
ഏറെനാളത്തെ അഭ്യൂഹങ്ങള്‍ക്കുശേഷം കഴിഞ്ഞ ജൂലൈയിലാണ് ഗ്രീസ്മാന് ബാഴ്സലോണയുമായി കരാറിലേര്‍പ്പെട്ടത്. അത്ലറ്റിക്കോ മാഡ്രിഡ് താരമായിരുന്ന ഗ്രീസ്മാന് ടീമില്‍ നിന്നും സ്വയം വിടുതല്‍ വാങ്ങിയശേഷം ബാഴ്സയിലെത്തുകയായിരുന്നു. ഗ്രീസ്മാന് അത്ലറ്റിക്കോയില് ഉള്ളപ്പോള്‍ തന്നെ ബാഴ്സയുമായി സംസാരിച്ചിരുന്നതായി അത്ലറ്റിക്കോ മാനേജ്മെന്റ് ഫെഡറേഷനോട് പരാതിപ്പിച്ചു.
200 മില്യണ്‍ യൂറോയാണ് തങ്ങള്‍ക്ക് കിട്ടേണ്ടിയിരുന്നത്. എന്നാല്‍, 120 മില്യണ്‍ മാത്രമാണ് ലഭിച്ചതെന്നും ശേഷിക്കുന്ന 80 മില്യണ്‍ കൂടി ലഭിക്കണമെന്നും അത്ലറ്റിക്കോ പരാതിയില്‍ പറയുന്നുണ്ട്. ഗ്രീസ്മാന് 200 മില്യണ്‍ യൂറോ വിലയുള്ളപ്പോള്‍ ബാഴ്സയുമായി ചര്‍ച്ച നടത്തിയതാണ് അത്ലറ്റിക്കോയെ ചൊടിപ്പിച്ചത്. എന്നാല്‍, താരത്തിന്റെ വില 120 മില്യണ്‍ ആകുന്നതുവരെ കാത്തിരുന്ന ശേഷം ബാഴ്സ അന്തിമകരാറില്‍ ഏര്‍പ്പെടുകയായിരുന്നു. പരാതി പരിശോധിച്ച ഫെഡറേഷന് 300 യൂറോ പിഴയീടാക്കാനുള്ള കാര്യം മാത്രമേ കാണുന്നുള്ളൂ എന്നാണ് തീര്‍പ്പു കല്‍പ്പിച്ചത്.