Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബാഴ്‌സലോണ പരിശീലകനായി ക്ലോപ് എത്താന്‍ അധികം വൈകില്ല'; റിപ്പോര്‍ട്ടുകള്‍ പുറത്ത്

ബാഴ്‌സലോണ: ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സീസണില്‍ കാര്യമായൊന്നും നേടാന്‍ സാധിക്കാത്ത ബാഴ്‌സലോണ പുതിയ പരിശീലകനായി റൊണാള്‍ഡ് കോമാനെ കഴിഞ്ഞിടെ നിയമിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും ബാഴ്‌സയുടെ പ്രശ്‌നങ്ങള്‍ തീരില്ലെന്നും ലിവര്‍പൂളിന്റെ പരിശീലകനായ യര്‍ഗന്‍ ക്ലോപിനെ ബാഴ്‌സലോണയിലെത്തിച്ചാല്‍ ക്ലബ്ബിന്റെ ഏറെക്കുറെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോര്‍ദി ഫാറിയാണ് വ്യക്തമാക്കിയത്.

അടുത്ത വര്‍ഷം ക്ലോപുമായി കരാറൊപ്പിടുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും ഫാറി പറഞ്ഞു. 2021 മാര്‍ച്ചിലാണ് ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റായ ജോസെപ് മരിയ ബാര്‍തോമ്യുവിന്റെ കാലാവധി മാര്‍ച്ചോടെ അവസാനിക്കും. പുതിയ പ്രസിഡന്റായി ഫാറി എത്താനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിവരം.

jurgenklopp

അങ്ങനെയെങ്കില്‍ ക്ലോപ് ക്യംപ്‌നൗവിലേക്കെത്തിക്കാന്‍ അധികം വൈകിയേക്കില്ല. എന്നാല്‍ ലിവര്‍പൂള്‍ വിടാന്‍ ക്ലോപ് തയ്യാറാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.'യര്‍ഗന്‍ ക്ലോപുമായി ഇതിനോടകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ബാഴ്‌സലോണ ക്ലോപിനെ പോലൊരു പരിശീലകനെ ആഗ്രഹിക്കുന്നു' എന്നാണ് ഫാറി പറഞ്ഞത്. അതിനാല്‍ത്തന്നെ മാര്‍ച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ ക്ലോപിനെ പരിശീലകനാക്കാന്‍ ഫാറി ശ്രമിക്കുമെന്ന് ഉറപ്പാണ്.

2015ല്‍ ലിവര്‍പൂള്‍ പരിശീലകസ്ഥാനം ഏറ്റെടുത്ത ക്ലോപ് 2019ലെ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിലെ ചാമ്പ്യന്മാരാക്കി. ക്ലബ്ബിന്റെ 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവസാന സീസണില്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ചതും ക്ലോപായിരുന്നു. മികച്ച താരങ്ങളുടെ അഭാവവും ഒത്തിണക്കത്തിന്റെ പ്രശ്‌നവും നേരിടുന്ന ബാഴ്‌സലോണയില്‍ ക്ലോപിനെ പോലൊരു പരിചയസമ്പന്നനായ പരിശീലകന്റെ സാന്നിധ്യം അത്യാവശ്യമാണ്.

അതേ സമയം സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ടീമിന്റെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനായ മെസ്സി ക്ലബ്ബ് വിടുമെന്ന അഭ്യൂഹം ശക്തമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോട് രണ്ടിനെതിരേ എട്ട് ഗോളിന് തോറ്റത് ബാഴ്‌സലോണയ്ക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മാറ്റാന്‍ ശക്തമായ ഒരു തിരിച്ചുവരവാണ് ബാഴ്‌സലോണയ്ക്ക് വേണ്ടത്. ലൂയിസ് സുവാരസ് ഉള്‍പ്പെടെയുള്ള ചില സൂപ്പര്‍ താരങ്ങളോട് ക്ലബ്ബ് വിടാന്‍ ബാഴ്‌സലോണ ആവിശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Monday, August 24, 2020, 16:01 [IST]
Other articles published on Aug 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+