വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കിങ്‌സ് കപ്പില്‍ ബാഴ്‌സലോണ x റയല്‍ സെമി!! രണ്ടു മാസത്തിനിടെ മൂന്ന് എല്‍ ക്ലാസിക്കോ

മറ്റൊരു സെമിയില്‍ വലന്‍സിയ റയല്‍ ബെറ്റിസിനെ നേരിടും

By Manu

മാഡ്രിഡ്: ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കാന്‍ വീണ്ടും വരുന്നു തുടരെ എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍. കിങ്‌സ് കപ്പിന്റെ സെമി ഫൈനല്‍ ഡ്രോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബാഴ്‌സലോണയും റയല്‍ മാഡ്രിഡുമാണ് സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. മറ്റൊരു സെമിയില്‍ വലന്‍സിയയും റയല്‍ ബെറ്റിസും ഏറ്റുമുട്ടും. കിങ്‌സ് കപ്പിന്റെ സെമിയില്‍ ബാഴ്‌സയും റയലും തമ്മിലുള്ള ഗ്ലാമര്‍ പോരിന് അരങ്ങെരുങ്ങിയതോടെ രണ്ടു മാസത്തിനിടെ മൂന്ന് എല്‍ ക്ലാസിക്കോയ്ക്കാണ് വേദിയൊരുങ്ങിയത്.

1

അടുത്തയാഴ്ച ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ കാംപ്‌നൂവിലാണ് കിങ്‌സ് കപ്പിന്റെ ഒന്നാംപാദ സെമി ഫൈനല്‍. രണ്ടാം പാദ സെമി ഫെബ്രുവരി അവസാനം റയലിന്റെ മൈതാനത്താണ്. ഇതിനു പിന്നാലെ സ്പാനിഷ് ലീഗില്‍ മാര്‍ച്ച് രണ്ടിന് ബാഴ്‌സയും റയലും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടും.

നാലിലെ കണക്ക് അഞ്ചില്‍ തീര്‍ക്കാന്‍ ടീം ഇന്ത്യ... ജയത്തോടെ കിരീടമേറ്റുവാങ്ങുമോ ഹിറ്റ്മാന്‍? നാലിലെ കണക്ക് അഞ്ചില്‍ തീര്‍ക്കാന്‍ ടീം ഇന്ത്യ... ജയത്തോടെ കിരീടമേറ്റുവാങ്ങുമോ ഹിറ്റ്മാന്‍?

2

കിങ്‌സ് കപ്പിന്റെ സെമി ഫൈനല്‍ ഡ്രോ പ്രഖ്യാപിച്ചതോടെ ആവേശകരമായ പോരാട്ടത്തിനാണ് ലോകം സാക്ഷിയാവുകയെന്ന് റയല്‍ ക്ലബ്ബ് ഡയറക്ടര്‍ എമിലിയോ ബ്യുട്രാഗ്യുനോ പറഞ്ഞു. തുടര്‍ച്ചയായ അഞ്ചാം കിങ്‌സ് കപ്പ് കിരീടമാണ് ഇത്തവണ ബാഴ്‌സയുടെ ലക്ഷ്യം. എന്നാല്‍ 2014ല്‍ ചാംപ്യന്‍മാരായ ശേഷം ഇതാദ്യമായാണ് റയല്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലെത്തിയത്.

Story first published: Saturday, February 2, 2019, 9:59 [IST]
Other articles published on Feb 2, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X