വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാ ലീഗയില്‍ ബാഴ്‌സലോണ കരുങ്ങി; ആറുഗോളടിച്ച് ബയേണ്‍ മ്യൂണിക്ക്

മാഡ്രിഡ്: ലാ ലീഗ ഫുട്‌ബോളില്‍ ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് സമനിലക്കുരുക്ക്. റയല്‍ സൊസിഡാഡ് ആണ് ചാമ്പ്യന്മാരെ 2-2 എന്ന നിലയില്‍ തളച്ചത്. ബാഴ്‌സലോണയ്ക്കുവേണ്ടി ഗ്രിസ്മാന്‍(38), സുവാരസ്(49) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഒയാര്‍സബാല്‍(12), അലസ്‌കാണ്ടെര്‍ ഇസാക്ക്(62) എന്നിവര്‍ സൊസിഡാഡിനായും സ്‌കോര്‍ ചെയ്തു. ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ഗ്രനാഡ 1-3 ലവാന്റെ, അത്‌ലറ്റിക് ക്ലബ്ബ് 0-0 ഐബര്‍, അത്‌ലറ്റിക്കോ മാഡ്രിഡ് 2-0 ഒസാസുന. തോറ്റെങ്കിലും 16 കളികളില്‍നിന്നും 35 പോയന്റുമായി ബാഴ്‌സയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 15 കളികളില്‍ നിന്നും 34 പോയന്റുളള റയല്‍ രണ്ടാം സ്ഥാനത്തുണ്ട്.

ഇറ്റാലിയന്‍ സീരി എ യില്‍ പാര്‍മ നാപ്പോളിയെ 2-1ന് തോല്‍പ്പിച്ചു. ബ്രെസിക്ക 3-0ത്തിന് ലീസിനെയും സാംപ്‌ഡോറിയ എതിരില്ലാത്ത ഒരു ഗോളിന് ജെനോവയേയും പരാജയപ്പെടുത്തി. ലീഗില്‍ 15 കളികളില്‍ നിന്നും 38 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും 36 പോയന്റുമായി യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. യുവന്റസും ഇന്റര്‍മിലാനും ഞായറാഴ്ച മത്സരത്തിനിറങ്ങും.

barcelona

<strong>ജയം തുടര്‍ന്ന് ലിവര്‍പൂള്‍, ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി, ലെസ്റ്ററിന് സമനിലക്കുരുക്ക്</strong> ജയം തുടര്‍ന്ന് ലിവര്‍പൂള്‍, ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി, ലെസ്റ്ററിന് സമനിലക്കുരുക്ക്

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ ജയം സ്വന്തമാക്കി. 6-1ന് വെര്‍ഡര്‍ബ്രമനെയാണ് ചാമ്പ്യന്മാര്‍ തകര്‍ത്തത്. വിജയികള്‍ക്കായി കൗടീന്യോ(45, 63, 78) ഹാട്രിക് നേടി. ലെവന്‍ഡോവ്‌സ്‌കി(45+4, 72), മുള്ളര്‍(75) എന്നിവരും ഗോള്‍ കണ്ടെത്തി. മിലോറ്റ് റാഷിക്ക(24)യാണ് വെര്‍ഡര്‍ ബ്രമന്റെ ഏക ഗോള്‍ നേടിയത്. മറ്റു മത്സരഫലങ്ങള്‍, കോളിന്‍ 2-0 ബയര്‍ ലെവര്‍കുസെന്‍, മെയ്ന്‍സ് 0-4 ബൊറൂസിയ ഡോട്ട്മുണ്ട്, ഹെര്‍ത്ത 1-0 സ്‌പോര്‍ട് ക്ലബ്ബ് ഫ്രെയ്ബര്‍ഗ്, പാഡെര്‍ബോണ്‍ 1-1 യൂണിയന്‍ ബര്‍ലിന്‍, ലെയ്പ്‌സിഗ് 3-0 ഫോര്‍ച്യുണ ദസ്സല്‍ഫോര്‍ഫ്. ലെയ്പ്‌സിഗ് 15 കളികളില്‍നിന്നും 33 പോയന്റുമായി ലീഗില്‍ മുന്നില്‍ നില്‍ക്കുന്നു. 14 കളികളില്‍നിന്നും 31 പോയന്റുള്ള ഗ്ലാഡ്‌ബെഷ് ആണ് രണ്ടാം സ്ഥാനത്ത്.

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍. മെറ്റ്‌സ് 1-1 മാഴ്‌സെലെ, അമിന്‍സ് 1-1 ഡിജോണ്‍, അന്‍ഗേഴ്‌സ് 0-0 മൊണാക്കോ, ബ്രെസ്റ്റ് 0-0 നൈസ്, നിംസ് 0-1 നാന്റെസ്, ടൗളൗസ് 0-1 റിംസ്. ലീഗില്‍ 16 കളികളില്‍നിന്നും 39 പോയന്റുള്ള പിഎസ്ജി ഒന്നാമതുണ്ട്. 18 കളികളില്‍നിന്നും 35 പോയന്റുമായി മാഴ്‌സലെയാണ് രണ്ടാം സ്ഥാനത്ത്.

Story first published: Sunday, December 15, 2019, 9:27 [IST]
Other articles published on Dec 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X