Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാലടിച്ച് ഡോര്‍ട്ട്മുണ്ടിന് തകര്‍പ്പന്‍ ജയം; എതിരില്ലാതെ ബാഴ്‌സലോണ

കോബെ: സൗഹൃദ ക്ലബ്ബ് ഫുട്‌ബോളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും ബാഴ്‌സലോണയ്ക്കും ജയം.ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഇറ്റാലിയന്‍ ക്ലബ്ബായ ഉഡിനീസിനെ ഒന്നിനെതിരേ നാല് ഗോളിനാണ് തകര്‍ത്തത്. അവസാനസ സീസണിലെ മിന്നും പ്രകടനം ഇത്തവണയും നിലനിര്‍ത്തുമെന്ന് സൂചന നല്‍കുന്ന പ്രകടനമാണ് ഡോര്‍ട്ട്മുണ്ട് പുറത്തെടുക്കുന്നത്.

ആറാം മിനുട്ടില്‍ തോര്‍ഗന്‍ ഹസാര്‍ഡ് ഡോര്‍ട്ട്മുണ്ടിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ 19ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ മരിയോ ഗോഡ്‌സെ ലീഡുയര്‍ത്തി.28ാം മിനുട്ടില്‍ ജുലിയന്‍ വിഗിയും 44ാം മിനുട്ടില്‍ ജുലിന്‍ ബ്രാന്‍ഡും ഡോര്‍ട്ട്മുണ്ടിനായി ആദ്യ പകുതിയില്‍ ലക്ഷ്യം സ്വന്തമാക്കി. രണ്ടാം പകുതിയില്‍ പകരക്കാരെ ഇറക്കി ഡോര്‍ട്ട്മുണ്ട് പരീക്ഷിച്ചു.76ാം മിനുട്ടില്‍ റോളന്‍ഡോ മന്‍ഡ്രഗോറയാണ് ഉഡിനീസിന്റെ ആശ്വാസ ഗോള്‍ നേടിയത്.

barcelona

അതേ സമയം മുന്‍ ബാഴ്‌സതാരങ്ങളായ ആന്‍ഡ്രേ ഇനിയസ്റ്റയും ഡേവിഡ് വിയ്യയും അണിനിരന്ന ജപ്പാന്‍ ക്ലബ്ബിനെയാണ് ബാഴ്‌സയുടെ യുവനിര എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്.അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സ ജഴ്‌സിയിലിറങ്ങിയ മത്സരത്തില്‍ 59ാം മിനുട്ടിലാണ് സ്പാനിഷ് ക്ലബ്ബ് ലീഡെടുക്കുന്നത്.യുവതാരം കാള്‍സ് പെരേസ് സെയോളാണ് ബാഴ്‌സലോണയ്ക്കുവേണ്ടി വലകുലുക്കിയത്. 86ാം മിനുട്ടില്‍ സെയോളിലൂടെത്തന്നെ ബാഴ്‌സ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ലയണല്‍ മെസ്സി,ലൂയിസ് സുവാരസ് എന്നിവരില്ലാതെയാണ് ബാഴ്‌സലോണയുടെ പ്രീ സീസണ്‍ പുരോഗമിക്കുന്നത്.

ഇംഗ്ലീഷ് ക്ലബ്ബുകള്‍ നേര്‍ക്കുനേര്‍ വന്ന മറ്റൊരു മത്സരത്തില്‍ സ്‌റ്റോക് സിറ്റി 2-1ന് ലെസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി.ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളും പിറന്നത്. 60ാം മിനുട്ടില്‍ ആല്‍ബ്രൈട്ടനും 84ാം മിനുട്ടില്‍ ടെലിമന്‍സും ലെസ്റ്ററിനായി വലകുലുക്കിയപ്പോള്‍ 70ാം മിനുട്ടില്‍ പവലാണ് സ്റ്റോക് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.

Story first published: Sunday, July 28, 2019, 9:31 [IST]
Other articles published on Jul 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+