Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പെയിനിലെ കിങ് ബാഴ്‌സ തന്നെ; ഫൈനല്‍ ഇനിയേസ്റ്റയുടെ യാത്രയയപ്പായിരുന്നോ?

മാഡ്രിഡ്: സ്‌പെയിനിലെ രാജാക്കന്‍മാര്‍ തങ്ങളാണെന്ന് ഒരിക്കല്‍ കൂടി ഗ്ലാമര്‍ ക്ലബ്ബായ ബാഴ്‌സലോണ തെളിയിച്ചു. കിങ്‌സ് കപ്പ് (കേപ ഡെല്‍ റേ) ഫൈനലില്‍ സെവിയ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ബാഴ്‌സ തുടര്‍ച്ചയായ നാലാം തവണയും ടൂര്‍ണമെന്റിലെ ചാംപ്യന്‍പട്ടം അരക്കെട്ടുറപ്പിച്ചത്. ഇത് 30ാം തവണയാണ് ബാഴ്‌സ കിങ്‌സ് കപ്പില്‍ മുത്തമിടുന്നത്. കിങ്‌സ് കപ്പില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡും നിലവില്‍ ബാഴ്‌സയുടെ പേരിലാണ്. കഴിഞ്ഞ മൂന്ന് സീസണിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സയ്ക്കു മുന്നില്‍ സെവിയ്യക്ക് കിരീടം കൈയെത്തും ദൂരത്ത് നഷ്ടമാവുന്നത്.


സെവിയ്യയെ നിഷ്പ്രഭരാക്കി ബാഴ്‌സ

മല്‍സരത്തിലുടനീളം മികച്ച ഫുട്‌ബോളാണ് ബാഴ്‌സ സെവിയ്യക്കെതിരേ പുറത്തെടുത്തത്. ബോള്‍ പൊസിഷനിലും ആക്രമിച്ചു കളിക്കുന്നതിലും എതിരാളികള്‍ക്കെതിരേ വ്യക്തമായ ആധിപത്യം പുലര്‍ത്താനും ബാഴ്‌സയ്ക്ക് കഴിഞ്ഞു. ഇരട്ട ഗോള്‍ നേടിയ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസാണ് മല്‍സരത്തില്‍ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത്. കളിയുടെ 14, 40 മിനിറ്റുകളിലായിരുന്നു സുവാറസിന്റെ ഗോള്‍ നേട്ടം. സൂപ്പര്‍താരം ലയണല്‍ മെസ്സി (31ാം മിനിറ്റ്), ക്യാപ്റ്റന്‍ ആന്ദ്രെസ് ഇനിയേസ്റ്റ (52), ഫിലിപ്പെ കോട്ടീഞ്ഞോ (69) എന്നിവര്‍ ഓരോ തവണ ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടു.

barcelona


ഇനിയേസ്റ്റയുടെ കണ്ണുനീരും ഗോസിപ്പും

കിരീട നേട്ടത്തി്‌ന്റെ ആഘോഷത്തിനിടയിലും ക്യാപ്റ്റന്‍ ഇനിയേസ്റ്റയുടെ കണ്ണുനീര്‍ ബാഴ്‌സ ആരാധകര്‍ക്ക് ഒരു മുന്നറിയിപ്പായിരുന്നോ എന്നാണ് ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ചൈനീസ് ക്ലബ്ബിലേക്ക് താരം ചേക്കേറുമെന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇനിയേസ്റ്റയുടെ കണ്ണുനീരും ചര്‍ച്ചയായത്. 88ാം മിനിറ്റില്‍ തനിക്ക് പകരക്കാരനെ ബാഴ്‌സ കോച്ച് ഇറക്കിയതിനു ശേഷമാണ് വികാരപരമായ മുഖഭാവത്തോടെ ഇനിയേസ്റ്റ കളംവിട്ടതും പിന്നീട് സൈഡ് ബെഞ്ചിലിരുന്നതും. കളംവിടുമ്പോള്‍ എതിരാളികളടക്കം ഗ്രൗണ്ടിലെ ഭുരിഭാഗം കാണികളും എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് ഇനിയേസ്റ്റയെ യാത്രയാക്കിത്. ഇത് മല്‍സരത്തിലെ അവിസ്മരണീയ രംഗങ്ങളിലൊന്നായി മാറുകയും ചെയ്തു.

andresiniesta

സീസണില്‍ ബാഴ്‌സയുടെ ആദ്യ കിരീടം


ഈ സീസണില്‍ ബാഴ്‌സയുടെ ആദ്യ കിരീട നേട്ടം കൂടിയാണ് കിങ്‌സ് കപ്പ് വിജയം. യുവേഫ ചാംപ്യന്‍സ് ലീഗില്‍ റോമയോട് അട്ടിമറി തോല്‍വിയോടെ സെമി ഫൈനല്‍ കാണാതെ പുറത്തായ സൂപ്പര്‍ താരങ്ങളുള്‍പ്പെടുന്ന ബാഴ്‌സയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ് കിങ്‌സ് കപ്പ് കിരീട നേട്ടം. സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് ഒരു വിജയം മാത്രം അകലെയുള്ള ബാഴ്‌സ സീസണില്‍ ഇരട്ട കിരീടം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

Story first published: Sunday, April 22, 2018, 16:51 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+