ലാ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ; മിലാന് തോല്‍വി, റോമയ്ക്ക് സമനില
ബാഴ്‌സലോണ: സ്പാനിഷ് ലാ ലീഗയിലെ ആദ്യമത്സരത്തില്‍ തോല്‍വി വഴങ്ങിയ ബാഴ്‌സലോണയ്ക്ക് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം. റയല്‍ ബെറ്റിസിനെതിരെ 5-2 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സലോണയുടെ വിജയം. സീസണില്‍ ടീമിലെത്തിയ ഗ്രിസ്മാന്‍ (41, 50) ഇരട്ടഗോളുമായി തിളങ്ങി. കാര്‍ലെസ് പെരസ്(56), ജോര്‍ഡി ആല്‍ബ(60), വിദാല്‍(77) എന്നിവരും ബാഴ്‌സയ്ക്കുവേണ്ടി വലകുലുക്കി. നാബില്‍ ഫെക്കിര്‍(15), മോറോണ്‍ ഗാര്‍സിയ(79) എന്നിവരാണ് ബെറ്റിസിന്റെ സ്‌കോറര്‍മാര്‍.
ലീഗില്‍ അത്‌ലറ്റോ മാഡ്രിഡും ജയം കണ്ടെത്തി. ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയം. വിറ്റോളോ(71) ആണ് വിജയികള്‍ക്കായി ഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് ഒരു ഗോളിന് മല്ലോര്‍ക്കയെ തോല്‍പ്പിച്ചു. എസ്പാനിയോള്‍ ആല്‍വെസ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. രണ്ട് മത്സരങ്ങളില്‍നിന്നും രണ്ട് വിജയവുമായി സെവിയ്യയും റയല്‍ മാഡ്രിഡുമാണ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ഇറ്റാലിയന്‍ സീരി എ യില്‍ മിലാന്‍ ഉദിനെസിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. മറ്റു മത്സരഫലങ്ങള്‍, റോമ(3-3)ജെനോവ, അത്‌ലാന്റ(3-2)സ്പാല്‍, ലാസിയോ(3-0) സാംപ്‌ഡോറിയ. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തൗലൗസിനെ തോല്‍പ്പിച്ചു. റെന്നസ് സ്ട്രാസ്ബര്‍ഗിനെ രണ്ടു ഗോളുകള്‍ക്കും പരാജയപ്പെടുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications