For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സയ്‌ക്കൊപ്പം ആദ്യ ഗോളുമായി ഗ്രിസ്മാന്‍; നാപ്പോളിയ്‌ക്കെതിരേ വമ്പന്‍ ജയം

ആന്‍ ആര്‍ബര്‍: പ്രീ സീസണിലെ അവസാന ഘട്ട മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ബാഴ്‌സലോണ. അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള ആദ്യ ഗോള്‍ നേടിയ മത്സരത്തില്‍ നാപ്പോളിയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ തകര്‍ത്തത്. ഇടവേളയ്ക്ക് ശേഷം ക്ലബ്ബിനൊപ്പം ചേര്‍ന്ന ലൂയിസ് സുവാരസ് ഇരട്ട ഗോളുമായി തിരിച്ചുവരവ് അറിയിച്ചു.

പരിക്കേറ്റ് വിശ്രമത്തിലുള്ള മെസ്സിയുടെ അഭാവത്തില്‍ സുവാരസിനും ഡെംബല്ലെയ്ക്കുമൊപ്പം ഗ്രിസ്മാന് മുന്നേറ്റത്തില്‍ അവസരം ലഭിച്ചു.4-3-3 എന്ന പതിവ് ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ബാഴ്‌സലോണയെ ആദ്യ പകുതിയില്‍ ഗോളടിപ്പിക്കാതെ നാപ്പോളി പിടിച്ചുകെട്ടി. രണ്ടാം പകുതിയില്‍ മാറ്റങ്ങളുമായി ഇറങ്ങിയ നാപ്പോളിക്ക് പിഴച്ചു. ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയ ബാഴ്‌സ 48ാം മിനുട്ടില്‍ ആദ്യ വെടി പൊട്ടിച്ചു. ലൂയിസ് സുവാരസിന്റെ വകയായിരുന്നു ഗോള്‍. പിന്നീടങ്ങോട്ട് കളം ബാഴ്‌സ കീഴടക്കി.56ാം മിനുട്ടില്‍ ജോര്‍ദി ആല്‍ബയുടെ അസിസ്റ്റില്‍ ഗ്രിസ്മാന്‍ ലീഡുയര്‍ത്തി.രണ്ട് മിനുട്ടിനുള്ളില്‍ ഡെംബല്ലെ ഗോളിന് വഴിതുറന്നപ്പോള്‍ സുവാരസിന് പിഴച്ചില്ല. 63ാം മിനുട്ടില്‍ ഡെംബല്ലെയിലൂടെ ബാഴ്‌സ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മികച്ച പ്രതിരോധം കാഴ്ചവെച്ച ബാഴ്‌സയ്ക്ക് മുന്നില്‍ നാപ്പോളിയുടെ പ്രത്യാക്രമണങ്ങള്‍ നിഷ്‌ക്രിയമായപ്പോള്‍ എതിരില്ലാത്ത നാല് ഗോള്‍ ജയം ബാഴ്‌സയ്‌ക്കൊപ്പം നിന്നു.

antoniegriezmann

ഇന്ററിനും എ സി മിലാനും ജയം

ഇറ്റാലിയന്‍ ലീഗില്‍ കരുത്തന്‍മാരും സൗഹൃദ മത്സരങ്ങളില്‍ വിജയം നേടി.ഇന്റര്‍ മിലാന്‍ വലന്‍സിയയെ ഷൂട്ടൗട്ടില്‍ കീഴടക്കിയപ്പോള്‍ ഫിറോനിക്കിലിയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു എ സി മിലാന്റെ ജയം.ദുര്‍ബലരായ കൊസോവ ക്ലബ്ബ് ശക്തമായ പ്രതിരോധം കാഴ്ചവെച്ചെങ്കിലും എ സി മിലാന്‍ രണ്ട് ഗോള്‍ വലയിലാക്കി.26ാം മിനുട്ടില്‍ സുസോയും 57ാം മിനുട്ടില്‍ ബോറിനിയുമാണ് എ സി മിലാനുവേണ്ടി വലകുലുക്കിയത്.

അതേ സമയം ശക്തരായ വലന്‍സിയയോട് നിശ്ചിത സമയത്ത് 1-1 സമനില വഴങ്ങിയ ശേഷമാണ് ഇന്ററിന്റെ ജയം. മുന്‍ ചെല്‍സി കോച്ച് അന്റോണി കോന്റെയുടെ പരിശീലനത്തിന് കീഴില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇന്റര്‍ പുറത്തെടുക്കുന്നത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് കൂടുമാറിയെത്തിയ റോമലു ലുക്കാക്കുവിന് അവസരം ലഭിച്ചില്ല. മറ്റ് മത്സരങ്ങളില്‍ ഗത്താഫെ ഒന്നിനെതിരേ നാല് ഗോളിന് അറ്റ്‌ലാന്റയെയും എയ്ബര്‍ 2-1ന് റയല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു.

Story first published: Sunday, August 11, 2019, 14:53 [IST]
Other articles published on Aug 11, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+