വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചു; ബാഴ്‌സലോണ ലാ ലീഗ കിരീടത്തിനരികെ

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലീഗയില്‍ ബാഴ്‌സലോണ കിരീടത്തിനരികെ. ശനിയാഴ്ച നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ബാഴ്‌സ കീരീടത്തോടടുത്തത്. രണ്ടാം സ്ഥാനക്കാരായിരുന്ന അത്‌ലറ്റിക്കോയ്ക്ക് ബാഴ്‌സയ്‌ക്കെതിരായ ജയം അനിവാര്യമായിരുന്നു. എന്നാല്‍, എതിര്‍ തട്ടകത്തില്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

barcelona

ഡീഗോ കോസ്റ്റ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായത്. 28-ാം മിനിറ്റില്‍ കോസ്റ്റ പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ അത്‌ലറ്റിക്കോയ്ക്ക് സമനിലപോലും ലഭിച്ചില്ല. 85-ാം മിനിറ്റില്‍ ലൂയിസ് സുവാരസും 86-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയും ബാഴ്‌സയ്ക്കായി ഗോളുകള്‍ നേടി. മെസ്സിയും സുവാരസും ചേര്‍ന്ന് ഈ സീസണില്‍ നേടുന്ന 53-ാം ഗോള്‍ ആണിത്.

പകരക്കാരനായ അരങ്ങേറ്റക്കാരന്‍ അല്‍സാരി തകര്‍ത്തത് 11 വര്‍ഷത്തെ ഐപിഎല്‍ റെക്കോര്‍ഡ് പകരക്കാരനായ അരങ്ങേറ്റക്കാരന്‍ അല്‍സാരി തകര്‍ത്തത് 11 വര്‍ഷത്തെ ഐപിഎല്‍ റെക്കോര്‍ഡ്

ജയത്തോടെ 31 മത്സരങ്ങളില്‍നിന്നും ബാഴ്‌സലോണ 73 പോയന്റുമായി ഏറെ മുന്നിലാണ്. ഇത്രയും മത്സരങ്ങളില്‍നിന്നും 62 പോയന്റുമായി അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തും 60 പോയന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. അത്‌ലറ്റിക്കോയ്‌ക്കെതിരായ ജയം നിര്‍ണായകമായിരുന്നെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വെര്‍ദെ പറഞ്ഞു. കിരീടത്തോട് കൂടുതല്‍ അടുത്തുകഴിഞ്ഞു. ജയത്തോടെ ലഭിച്ച പോയന്റ് എതിരാളികളെക്കാള്‍ തങ്ങളെ ഏറെ മുന്നിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Sunday, April 7, 2019, 10:57 [IST]
Other articles published on Apr 7, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X