For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക് ബാലണ്‍ ദ്യോര്‍ പുരസ്‌കാരം

By Vaisakhan MK

പാരീസ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിക്ക് ഈ വര്‍ഷത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാരം. തീര്‍ത്തും അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു ഇത്. ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിനെയും ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനെയും മറികടന്നാണ് റോഡ്രി പുരസ്‌കാരം നേടിയിരിക്കുന്നത്. വിനീഷ്യസും ജൂഡും റയല്‍ മാഡ്രിഡ് താരങ്ങളാണ്.

അതേസമയം റോഡ്രിക്ക് ഇത് ആദ്യത്തെ തവണയാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരം ലഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയും സ്‌പെയിന്‍ ദേശീയ ടീമിന് വേണ്ടിയും ഗംഭീര പ്രകടനമാണ് ഇക്കഴിഞ്ഞ സീസണില്‍ താരം കാഴ്ച്ചവെച്ചത്. പാരീസില്‍ നടന്ന ചടങ്ങിലാണ് റോഡ്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. യുവേഫയുമായി ചേര്‍ന്ന് ഫ്രഞ്ച് മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ballon-dor-2024

മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാലാമത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ റോഡ്രി വലിയ പങ്കുവഹിച്ചിട്ടുണ്ട്. യൂറോ കപ്പില്‍ സ്‌പെയിന്‍ ചാമ്പ്യന്‍മാരായപ്പോള്‍ മികച്ച താരവും റോഡ്രിയായിരുന്നു. 1990ല്‍ ലോഥര്‍ മത്തേയൂസിന് ശേഷം ബാലണ്‍ദ്യോര്‍ നേടുന്ന ആദ്യ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് റോഡ്രി.

ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ, ലൂയി സുവാരസ് എന്നിവര്‍ക്ക് ശേഷം ഈ പുരസ്‌കാരം തേടിയെത്തുന്ന മൂന്നാമത്തെ സ്പാനിഷ് താരം മാത്രമാണ് റോഡ്രി. എല്ലാവര്‍ഷവും സ്പാനിഷ് താരങ്ങള്‍ നോമിനേഷന്‍ പട്ടികയില്‍ ആധിപത്യം പുലര്‍ത്താറുണ്ട്. എന്നാല്‍ അറുപത് വര്‍ഷത്തോളമായി ഒരാള്‍ക്ക് പോലും പുരസ്‌കാരം ലഭിച്ചിരുന്നില്ല.

ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോയ്ക്ക് 1957, 1959 വര്‍ഷങ്ങളിലാണ് പുരസ്‌കാരം ലഭിച്ചത്. ലൂയി സുവാരസ് 1960ലും ലഭിച്ചത്. ഇതായിരുന്നു അവസാനമായി ഒരു സ്പാനിഷ് താരത്തിന് ലഭിച്ച പുരസ്‌കാരം. ബാഴ്‌സലോണയുടെ ഇതിഹാസ താരമായിരുന്നു സുവാരസ്. സ്‌പെയിന്റെ സുവര്‍ണത്തലമുറ ഫുട്‌ബോള്‍ ലോകത്ത് ആധിപത്യം പുലര്‍ത്തിയിട്ടും ഈ നേട്ടം ലഭിച്ചിരുന്നില്ല.

2010 ലോകകപ്പ്, 2008, 2012, യൂറോ കപ്പ് നേട്ടം എന്നിവയെല്ലാം സുവര്‍ണകാലത്ത് സ്‌പെയിനിന് ലഭിച്ചിരുന്നു. എന്നാല്‍ ബാലണ്‍ദ്യോര്‍ മാത്രം അകന്ന് നിന്നു. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള ലോകത്തെ മികച്ച മിഡ്ഫീല്‍ഡര്‍ എന്നാണ് റോഡ്രിയെ വിശേഷിപ്പിച്ചിരുന്നത്. ഇംഗ്ലണ്ടിലും യൂറോപ്പിലും റോഡ്രിയുടെ മികവിലാണ് സിറ്റി, സ്‌പെയിന്‍ ടീമുകള്‍ ആധിപത്യം പുലര്‍ത്തിയത്.

ഇത് എന്റെ വിജയമല്ല, മറിച്ച് സ്പാനിഷ് ഫുട്‌ബോളിന്റെ വിജയമാണ്. ഒരുപാട് പേര്‍ക്ക് അര്‍ഹതയുണ്ടായിട്ടും ഈ പുരസ്‌കാരം ലഭിച്ചിരുന്നില്ല. ആന്ദ്രേ ഇനിയേസ്റ്റ, സാവി, ഇകര്‍ കസിയസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ് പോലുള്ള നിരവധി പേര്‍ക്ക് ഈ പുരസ്‌കാരം അര്‍ഹതപ്പെട്ടതായിരുന്നു. ഇത് സ്പാനിഷ് ഫുട്‌ബോളിന് വേണ്ടിയുള്ളതാണ്. ഇന്ന് നിരവധി സുഹൃത്തുക്കള്‍ ഫുട്‌ബോള്‍ വിജയിച്ചുവെന്ന് തനിക്ക് എഴുതി. ഒരുപാട് മിഡ്ഫീല്‍ഡര്‍മാരെ എനിക്ക് പ്രതിനിധീകരിക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ പിന്നണിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ഇന്നവര്‍ വെളിച്ചത്തിലേക്ക് വന്നിരിക്കുകയാണെന്നും റോഡ്രി പറഞ്ഞു.

Story first published: Tuesday, October 29, 2024, 5:00 [IST]
Other articles published on Oct 29, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+