Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേയിന്‍ ഓപ്പണ്‍: ജോകോവിക് പുറത്ത്

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്‌ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടമിറി. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പര്‍ താരവുമായ നൊവാക് ജോകോവിക് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി.

സ്വിറ്റ്‌സര്‍ലാന്‍ഡ് താരം സ്റ്റാനി സ്ലാസ് വാവ്‌റിങ്കയാണ് ജോകോവികിനെ തറപറ്റിച്ചത്. ആവേശകരമായ മത്സരം അഞ്ച് സെറ്റ് നീണ്ടു. സ്‌കോര്‍: 2-6, 6-4, 6-2,3-6, 9-7.

Djokovic and Wawrinka

ആദ്യ സെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജോകോവിക് ചരിത്രം ആവര്‍ത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ രണ്ടും മൂന്നും സെറ്റുകള്‍ വാവ്‌റിങ്ക സ്വന്തമാക്കിയപ്പോള്‍ കളിയുടെ ഗതി മാറി. നാലാം സെറ്റ് നേടി ജോകോവിക് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, അവസാനത്തെ വിധി നിര്‍ണയ സെറ്റ് വാവ്‌റിങ്ക സ്വന്തമാക്കുകയായിരുന്നു.

വാവ്‌റിങ്കയെ സംബന്ധിച്ച് ഇത് ഒരു മധുര പ്രതികാരം കൂടിയാണ്. തുടര്‍ച്ചയായി 14 തവണയാണ് ഇതിന് മുമ്പ് ഇദ്ദേഹം ജോകോവികിന് മുന്നില്‍ അടിയറവ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ ജോകോവികിന് കീഴടങ്ങിയാണ് വാവ്‌റിങ്ക മടങ്ങിയത്. എന്നാല്‍ ഇത്തവണ കാര്യം നേരെ തിരിച്ചായി.

സെമി ഫൈനലില്‍ ലോക ഏഴാം സീഡുകാരനായ തോമസ് ബെര്‍ഡിക്കാണ് വാവ്‌റിങ്കയുടെ എതിരാളി. മറ്റൊരു അട്ടിമറ് വിജയത്തിലൂടെയാണ് ബെര്‍ഡിക്കും സെമിയിലെത്തിയത്. ലോക മൂന്നാം നമ്പര്‍ താരം ഡേവിഡ് ഫെററെയാണ് ബെര്‍ഡിക്ക് ക്വാര്‍ട്ടറില്‍ തോല്‍പിച്ചത്.

Story first published: Wednesday, January 22, 2014, 8:46 [IST]
Other articles published on Jan 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+