വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കിങ്‌സ് കപ്പ്: അദ്ഭുതങ്ങളില്ല... അത്‌ലറ്റികോയ്ക്കും വലന്‍സിയക്കും ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റ്

ഇരുടീമും ആധികാരിക വിജയമാണ് രണ്ടാംപാദത്തില്‍ നേടിയത്

By Manu

മാഡ്രിഡ്: സ്‌പെയിനില്‍ നടക്കുന്ന കിങ്‌സ് കപ്പ് (കോപ്പ ഡെല്‍ റേ) ഫുട്‌ബോളില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും വലന്‍സിയയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ മികച്ച ജയവുമായാണ് ഇരുടീമിന്റെയും ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. വലന്‍സിയ ലാ ലിഗ ടീമായ ലാസ് പാല്‍മസിനെ രണ്ടാംപാദത്തില്‍ 4-0ന് കെട്ടുകെട്ടിക്കുകയായിരുന്നു. മറ്റൊരു കളിയില്‍ മൂന്നാം ഡിവിഷന്‍ ടീം ലെയ്ഡയെ അത്‌ലറ്റികോ 3-0ന് തുരത്തുകയായിരുന്നു.

1

വലന്‍സിയയും ലാസ് പാല്‍മസും തമ്മിലുളള ആദ്യപാദം 1-1നു സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇരുടീമുകള്‍ക്കും രണ്ടാംപാദം ഒരുപോലെ നിര്‍ണായകമായിരുന്നു. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ പുതുതായി ടീമിലെത്തിയ ലൂസിയാനോ വിയെറ്റോയുടെ ഹാട്രിക്കാണ് വലന്‍സിയക്കു മിന്നുന്ന ജയം സമ്മാനിച്ചത്. 30, 48, 66 മിനിറ്റുളിലായിരുന്നു വിയെറ്റോയുടെ ഹാട്രിക് നേട്ടം. നെമഞ്ജ മാക്‌സിമോവിച്ചാണ് ടീമിന്റെ മറ്റൊരു സ്‌കോറര്‍.

2

അതേസമയം, ലെയ്ഡയ്‌ക്കെതിരേ ഇരുപാദങ്ങളിലുമായി എതിരില്ലാത്ത ഏഴു ഗോളുകളുടെ വമ്പന്‍ ജയമാണ് അത്‌ലറ്റികോ ആഘോഷിച്ചത്. ഒന്നാംപാദത്തില്‍ 4-0ന് ജയിച്ചപ്പോള്‍ തന്നെ ഡീഗോ സിമിയോണിയുടെ കുട്ടികള്‍ വിജയമുറപ്പിച്ചിരുന്നു. ഗോള്‍ദാഹം അടങ്ങാതെ കളിച്ച അത്‌ലറ്റികോ രണ്ടാംപാദത്തില്‍ ലെയ്ഡയെ 3-0ന് മുക്കുകയായിരുന്നു. മൂന്നു ഗോളും രണ്ടാംപകുതിയിലായിരുന്നു. യാനിക് ഫെരേര കറാസ്‌കോ, കെവിന്‍ ഗമയ്‌റോ, വിറ്റോലോ എന്നിവരാണ് അത്‌ലറ്റികോയ്ക്കു വേണ്ടി ലക്ഷ്യം കണ്ടത്.

Story first published: Wednesday, January 10, 2018, 11:55 [IST]
Other articles published on Jan 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X