വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സുവാരസിന്റെ നിര്‍ണായക ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡിന് ലാലിഗ കിരീടം

വയ്യാഡോലിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വീണ്ടും ചരിത്രമെഴുതി അത്‌ലറ്റികോ മാഡ്രിഡ്. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ പിന്നിലാക്കി അത്‌ലറ്റികോ മാഡ്രിഡ് ലാലിഗ കിരീടം ചൂടി. ശനിയാഴ്ച്ച റയല്‍ വയ്യാഡോലിഡിനെതിരെ കുറിച്ച ജയമാണ് അത്‌ലറ്റികോയ്ക്ക് കിരീടം സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോ മാഡ്രിഡിന്റെ ജയം. രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസിന്റെ നിര്‍ണായക ഗോള്‍ ക്ലബിന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പാക്കി. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ 11 ആം തവണയാണ് അത്‌ലറ്റികോ മാഡ്രിഡ് കിരീടമണിയുന്നത്.

Atletico Madrid wins La Liga Title For The 11th Time In History; Real Madrid Finishes Second

ശനിയാഴ്ച്ചത്തെ നിര്‍ണായക മത്സരത്തില്‍ വയ്യാഡോലിഡാണ് അത്‌ലറ്റികോയെ ഞെട്ടിച്ച് ആദ്യം ലീഡ് കയ്യടക്കിയത്. 18 ആം മിനിറ്റില്‍ ഓസ്‌കാര്‍ പ്ലാനോ വയ്യാഡോലിഡിനെ മുന്നിലെത്തിച്ചു. അത്‌ലറ്റികോയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്കിന് പിന്നാലെ യാനിക്ക് കറാസ്‌കോയ്ക്ക് സംഭവിച്ച പിഴവ് വയ്യാഡോലിഡ് മുതലെടുക്കുകയായിരുന്നു. ഓസ്‌കര്‍ പ്ലാനോയുടെ ഷോട്ട് തുടക്കാന്‍ ഗോള്‍ കീപ്പര്‍ ഹാന്‍ ഒബ്ലാക്കിനും സാധിച്ചില്ല. ആദ്യ പകുതിയില്‍ ഗോളെന്നുറച്ച ഒരുപിടി അവരങ്ങള്‍ നഷ്ടപ്പെടുത്തിയതും അത്‌ലറ്റികോയെ സമ്മര്‍ദ്ദത്തിലാഴ്ത്തി. എന്നാല്‍ രണ്ടാം പുകതിയില്‍ അത്‌ലറ്റികോ ഉണര്‍ന്നു. 57 ആം മിനിറ്റില്‍ ഏഞ്ചല്‍ കോറിയ ടീമിനായി സമനില ഗോള്‍ കണ്ടെത്തി. വയ്യാഡോലിഡിന്റെ പ്രതിരോധത്തെ അക്ഷരാര്‍ത്ഥത്തില്‍ കാഴ്ച്ചക്കാരാക്കിയാണ് കോറിയ പോസ്റ്റിന്റെ മൂലയിലേക്ക് പന്തയച്ചത്. കൃത്യം 10 മിനിറ്റിന് ശേഷം സുവാരസും ഗോള്‍ കുറിച്ചു. വയ്യാഡോലിഡിന്റെ പ്രതിരോധത്തില്‍ സംഭവിച്ച പാളിച്ചയില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍.

ജയത്തോടെ 86 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. വിയ്യാറയലുമായുള്ള റയല്‍ മാഡ്രിഡിന്റെ മത്സരഫലവും ഇതോടെ അപ്രസക്തമായി. വിയ്യാറയലിനെതിരെ 2-1 എന്ന നിലയില്‍ റയല്‍ മഡ്രിഡാണ് വിജയം കൈപ്പിയിലാക്കിയത്. 86 ആം മിനിറ്റുവരെയും ഒരു ഗോളിന് പിന്നില്‍ നിന്ന റയല്‍ മാഡ്രിഡ് കരീം ബെന്‍സെമ (87'), ലൂക്കാ മോഡ്രിച്ച് (90+2) എന്നിവരുടെ നിര്‍ണായക ഗോളുകളിലൂടെ അവസാന നിമിഷം ജയം തട്ടിപ്പറിക്കുകയായിരുന്നു. ലാലിഗ പട്ടികയില്‍ 84 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 19 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വയ്യാഡോലിഡാകട്ടെ രണ്ടാം ഡിവിഷനിലേക്കും തിരിച്ചയക്കപ്പെട്ടു.

Image Source: Twitter / La Liga

Story first published: Sunday, May 23, 2021, 0:48 [IST]
Other articles published on May 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X