Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്‍ര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: അത്‌ലറ്റികോയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് റയല്‍ മാഡ്രിഡ്

റയലിനെ തകര്‍ത്ത് തരിപ്പണമാക്കി അത്‌ലറ്റിക്കോ

ന്യൂജഴ്‌സി: മാഡ്രിഡ് ടീമുകളുടെ നാട്ടങ്കത്തില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് അത്‌ലറ്റികോ മാഡ്രിഡ്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പിലാണ് റയലിനെ അത്‌ലറ്റികോ ചുരുട്ടിക്കെട്ടിയത്. മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് അത്‌ലറ്റികോ ജയം സ്വന്തമാക്കിയത്. ജയത്തോടെ അത്‌ലറ്റികോ ടൂര്‍ണമെന്റില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. അതേസമയം, റയല്‍ ഒമ്പതാം സ്ഥാനത്താണ്.

നാല് ഗോളടിച്ച ഡീഗോ കോസ്റ്റയാണ് ലാലിഗയിലെ ചിരവൈരികളെ പിടിച്ചുകെട്ടിയ അത്‌ലറ്റികോ നിരയില്‍ തിളങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക്ക് നേടിയ കോസ്റ്റയുടെ മികവില്‍ അത്‌ലറ്റികോ 5-0 ലീഡ് നേടി. നാല് ഗോള്‍ നേടിയ കോസ്റ്റ 65-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തു. റയലിന്റെ ഡാനി കര്‍വലും ചുവപ്പുകാര്‍ഡ് കണ്ടു.

diegocosta

കളിയുടെ തുടക്കത്തില്‍ തന്നെ കോസ്റ്റ അത്‌ലറ്റികോയ്ക്ക് ലീഡ് നേടിക്കൊടുത്തു. ബെന്‍ഫിക്കയില്‍ നിന്ന് ഈ സീസണില്‍ വന്‍ തുകയ്ക്ക് അത്‌ലറ്റികോ സ്വന്തമാക്കിയ ജോ ഫെലിക്‌സ് എട്ടാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തി. 19-ാം മിനിറ്റില്‍ കോറിയയും അത്‌ലറ്റികോയ്ക്കായി ലക്ഷ്യംകണ്ടു. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് രണ്ട് ഗോള്‍ കൂടി ചേര്‍ത്ത കോസ്റ്റ ഹാട്രിക് തികച്ചു.

രണ്ടാം പകുതിയിലെ 51-ാം മിനിറ്റില്‍ വീണ്ടും വലകുലുക്കിയ കോസ്റ്റ അത്‌ലറ്റികോയുടെ ലീഡ് 6-0 ആയി ഉയര്‍ത്തി. 59-ാം മിനിറ്റിലാണ് റയലിന് ആദ്യമായി ഒരു ഗോള്‍ തിരിച്ചടിക്കാനായത്. നാച്ചോ ഫെര്‍ണാണ്ടസാണ് റയലിനുവേണ്ടി സ്‌കോര്‍ ചെയ്തത്. എന്നാല്‍ 70-ാം മിനിറ്റില്‍ വിടോലോയിലൂടെ അത്‌ലറ്റികോ വീണ്ടും ലീഡുയര്‍ത്തി. 85-ാം മിനിറ്റില്‍ കരിം ബെന്‍സെമയും 89-ാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസും റയലിനായി വലകുലുക്കി.

റയലിന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു അത്‌ലറ്റികോ മുന്നേറ്റനിരയുടെ പ്രകടനം. റയല്‍ പ്രതിരോധത്തില്‍ നിരന്തരം വിള്ളല്‍ തീര്‍ത്ത അത്‌ലറ്റികോ താരങ്ങള്‍ റയല്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനെയും പരീക്ഷിച്ചുകൊണ്ടിരുന്നു.

അതേസമയം, പ്രതിരോധത്തില്‍ തകര്‍ന്ന റയലിന് മുന്നേറ്റത്തിലും കാര്യമായൊന്നും ചെയ്യാനായില്ല. സൂപ്പര്‍താരം ഈഡന്‍ ഹസാര്‍ഡിന് ആദ്യ പകുതിയില്‍ പന്ത് കിട്ടിയതുതന്നെയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ചില മികച്ച നീക്കങ്ങള്‍ നടത്താന്‍ ഹസാര്‍ഡിനായി. ആറ് വാര അകലെ നിന്നുള്ള ഹസാര്‍ഡിന്റെ ഒരു ഷോട്ട് ലൈനിന് പുറത്തേക്ക് പോവുകയായിരുന്നു.

Story first published: Saturday, July 27, 2019, 12:01 [IST]
Other articles published on Jul 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+