Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൊണാക്കോ താരത്തെ ടീമിലെത്തിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

മോണാക്കോ താരം തോമസ് ലെമറിനെ ടീമിലെത്തിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.ഫ്രാൻസിന്റെ ലോകകപ്പ് താരം കൂടിയാണ് ഇരുപത്തിരണ്ടുകാരനായ ലേമാർ.താരവുമായി കരാറിലെത്തിയ വിവരം ക്ലബ്ബ് ഒദ്യോഗികമായി പുറത്തുവിട്ടട്ടുണ്ട് .ഏകദേശം 60 മില്യൺ യൂറോയ്ക്കാണ് താരം വാൻഡ മെട്രോപൊളിറ്റാനോയിലേക്കെത്തിയത്. നേരത്തെതന്നെ താരത്തിനായി ആഴ്‌സണലും ലിവർപൂളും രംഗത്തുണ്ടായിരുനെങ്കിലും താരത്തിന്റെ ഇഷ്ടപ്രകാരമാണ് മൊണാക്കോയിലേക്ക് ചേക്കേറിയത്. ഫ്രാൻസിൽ തന്റെ കൂട്ടാളിയായ അന്റോണി ഗ്രിസ്‌മെന്റ് അഭ്യർത്ഥന പ്രകാരമാണ് ലേമാർ ടീമിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.അടുത്ത സീസണിൽ ടീമിന് ഒട്ടേറെ പുതിയ താരങ്ങളെ ആവിശ്യമുണ്ടെന്നും അതിനായി ക്ലബ്ബ് ഈ ട്രാൻസ്ഫർ ജാലകം നന്നായി ഉപയോഗപ്പെടുത്തണമെന്നും നേരത്തെ ഗ്രീസ്‌മെൻ മാനേജ്മെന്റിനോട് പറഞ്ഞിരുന്നു.

atletico madrid

2016/ 2017 സീസണിൽ മിന്നും പ്രകടനമാണ് ഈ ഫ്രാൻസ് താരം നടത്തിയത്.34 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾക്ക് പുറമെ 17 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.കൂടാതെ ആ സീസണിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായതും, ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തിയതും ഈ ഇരുപത്തിരണ്ടുകാരന്റെ മികവിലൂടെയായിരുന്നു.താരത്തിന്റെ ഈ തകർപ്പൻ പ്രകടനമാണ് പല വമ്പൻ ക്ലബ്ബുകളുടെയും നോട്ടപുള്ളിയാക്കിയത്.

ഫ്രഞ്ച് ക്ലബ്ബായ ക്യാന് വേണ്ടി കളിച്ചുതുടങ്ങിയ ലേമാർ തുടർന്ന് ക്യാനിനുവേണ്ടി 2011 മുതൽ 2015 വരെ കളിച്ചു.2015 ൽ മൊണാക്കോയിലെത്തിയ ലേമാർ 97 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും സ്വന്തമാക്കിട്ടുണ്ട്.

Story first published: Thursday, June 14, 2018, 9:32 [IST]
Other articles published on Jun 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+