വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗ്രിസ്മാന് അത്‌ലറ്റിക്കോ മടുത്തു; ക്ലബ്ബ് വിടുകയാണെന്ന് താരം, ഇനി മെസ്സിക്കൊപ്പം ബാഴ്‌സയില്‍

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ അന്റോയ്ന്‍ ഗ്രിസ്മാന്‍ സീസണ്‍ ഒടുവില്‍ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷമായി ക്ലബ്ബിനുവേണ്ടി കളിക്കുന്ന ഗ്രിസ്മാന്‍ പുതുതായി ചേരുന്ന ക്ലബ്ബിനെക്കുറിച്ച് സൂചിപ്പിച്ചില്ല. അതേസമയം, താരത്തിനുവേണ്ടി ബാഴ്‌സലോണ നേരത്തതന്നെ രംഗത്തുണ്ടായിരുന്നതിനാല്‍ അടുത്ത സീസണില്‍ മെസ്സിക്കൊപ്പം ഗ്രിസ്മാനെ കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

antoine-griezmann

ക്ലബ്ബ് വിടാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്ന് ഗ്രിസ്മാന്‍ പറഞ്ഞു. എന്നാല്‍, അനിവാര്യമായ ഒരു തീരുമാനമാണിത്. പുതിയ വഴികള്‍ തേടാനുള്ള സമയംകൂടിയാണ്. അത്‌ലറ്റിക്കോയില്‍ തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ക്ലബ്ബിനൊപ്പം മറക്കാനാകാത്ത ഏറെ മുഹൂര്‍ത്തങ്ങള്‍ ചെലവഴിക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്‍ പ്രകടനം ഇങ്ങനെ; ഫ്‌ളോപ്പായി കുല്‍ദീപും രോഹിത്തും ലോകകപ്പിനുള്ള ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്‍ പ്രകടനം ഇങ്ങനെ; ഫ്‌ളോപ്പായി കുല്‍ദീപും രോഹിത്തും

റയല്‍ സോസിഡാഡില്‍നിന്നും 2014ലാണ് ഫ്രഞ്ച് താരം അത്‌ലറ്റിക്കോയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം യൂറോപ്പാ ലീഗ് ചാമ്പ്യന്മാരായി. ഒരു തവണ സ്പാനിഷ് സൂപ്പര്‍ കപ്പും, യുവേഫ സൂപ്പര്‍ കപ്പും സ്വന്തമാക്കി. ക്ലബ്ബിനുവേണ്ടി 250 കളികളില്‍നിന്നും 133 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഡീഗോ ഗോഡിന് പിന്നാലെ ഗ്രിസ്മാനും ടീം വിടുമെന്ന് ഉറപ്പായതോടെ അടുത്ത സീസണില്‍ പരിശീലകന്‍ ഡീഗോ സിമിയോണിക്ക് പിടിപ്പത് പണിയുണ്ടാകുമെന്നുറപ്പാണ്.

Story first published: Wednesday, May 15, 2019, 11:30 [IST]
Other articles published on May 15, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X