മാഡ്രിഡ്: റഷ്യന്‍ ലോകകപ്പിനിടെ വിവാദത്തില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ക്രൊയേഷ്യന്‍ സ്ട്രൈക്കര്‍ നിക്കോള കാലിനിച്ചിനെ സ്പാനിഷ് ഗ്ലാമര്‍ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി.
മുന്‍ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്മാരായ എസി മിലാനില്‍ നിന്നാണ് 30 കാരനായ കാലിനിച്ചിനെ അത്ലറ്റികോ തങ്ങളുടെ കുടാരത്തിലെത്തിച്ചത്.
വിശ്വസിച്ചേ തീരൂ... ഇവരുടെ പേരിലുമുണ്ട് സെഞ്ച്വറി!! അപ്രതീക്ഷിത സെഞ്ച്വറിവീരന്‍മാര്‍
അത്ലറ്റികോയുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ഏതാണ്ട് 13.5 മില്യണ്‍ യൂറോയ്ക്കാണ് കാലിനിച്ചിന്റെ അത്ലറ്റികോയിലേക്കുള്ള കൂടുമാറ്റം. ലോകകപ്പില്‍ നൈജീരിയക്കെതിരായ മല്‍സരത്തിനിടെ പകരക്കാരനായിറങ്ങാന്‍ ക്രൊയേഷ്യന്‍ കോച്ച് ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതാണ് കാലിനിച്ചിനെ വിവാദ നായകനാക്കിയത്. ഇതോടെ ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന കാലിനിച്ചിനെ ക്രൊയേഷ്യ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.