Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയൽ ബെറ്റിസിന്റെ ഇതിഹാസ ഗോൾകീപ്പറെ ടീമിലെത്തിച്ച് അത്ലറ്റിക്കോ മാഡ്രിഡ്..

റയൽ ബെറ്റിസിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർന്മാറിൽ ഒരാളായ അന്റോണിയോ അദാനെ ടീമിലെത്തിച്ച് സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ്.അത്ലറ്റിക്കോയുമായി രണ്ട് വർഷ കരാറിലാണ് അദാൻ ഒപ്പുവച്ചത്.ബെറ്റിസിന്റെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് ഈ മുപ്പത്തിയൊന്നുകാരനായ ഗോൾകീപ്പറെ ആരാധകർ വാഴ്ത്തുന്നത്.തുടർച്ചയായുള്ള നാലു സീസണുകളിൽ റയൽ ബെറ്റിസിന്റെ ഗോൾ വലകാത്ത അദാൻ ക്ലബ്ബിനായി 160 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണുകളിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഗോൾ വല കാത്ത സ്ലൊവീനിയൻ താരമായ ജാൻ ഒബ്ലാക്ക് തന്നെയാണ് ഒന്നാം നമ്പർ ഗോൾകീപ്പർ.എന്നാൽ അവരുടെ രണ്ടാം ഗോൾകീപ്പറായിരുന്ന അര്ജന്റീനിയൻ താരം ആക്സൽ വെർനെർ ലോൺ അടിസ്ഥാനത്തിൽ സ്പാനിഷ് സെക്കന്റ് ഡിവിഷൻ ക്ലബ്ബായ ഹുസ്‌കായിലേക്ക് ചേക്കേറിയതോടെയാണ് സീനിയർ താരത്തെ അത്ലറ്റിക്കോ ടീമിലെത്തിച്ചത്.

antonioadan

റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെ കളിച്ചുവളര്ന്ന അദാൻ 2010 ൽ റയൽ മാഡ്രിഡിന്റെ സീനിയർ ടീമിനുവേണ്ടിയും ഗോൾ വല കാത്തിട്ടുണ്ട്.കൂടാതെ സ്പെയിനിന്റെ അണ്ടർ 16 ,17 ,21 ടീമുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ഈ ട്രാൻസ്ഫെറിലൂടെ അത്ലറ്റിക്കോയിൽ എത്തുന്ന നാലാമത്തെ താരമാണ് അദാൻ.നേരത്തെ തന്നെ സ്പാനിഷ് മദ്ധ്യനിര താരമായ റോഡ്രി,ഫ്രഞ്ച് താരം തോമസ് ലെമാർ ,അര്ജന്റീനിയൻ താരം നെഹുൻ പെരെസ് എന്നിവരെയും അത്ലറ്റിക്കോ ടീമിലെത്തിച്ചിരുന്നു.

Story first published: Thursday, July 12, 2018, 10:03 [IST]
Other articles published on Jul 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+