Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പാ ഫൈനലില്‍ കോച്ച് സിമിയോണിക്ക് വിലക്ക്; അത്‌ലറ്റിക്കോ ടീമിന് കനത്ത തിരിച്ചടി

മാഡ്രിഡ്: യൂറോപ്പാ ഫൈനലില്‍ കടന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ടീം കോച്ച് ഡീഗോ സിമിയോണിക്ക് വിലക്ക്. ആഴ്‌സണലിനെതിരായ സെമിയില്‍ റഫറിയോട് മോശമായി പെരുമാറിയതിനാണ് സിമിയോണിക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ മാഴ്‌സയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ സിമിയോണി ഗ്യാലറിയിലിരിക്കേണ്ടിവരും.

ആ്‌ഴ്‌സണലിനെ 1-0 എന്ന സ്‌കോറില്‍ രണ്ടാംപാദ സെമിയില്‍ വീഴ്ത്തിയാണ് അത്‌ലറ്റിക്കോ സെമിയില്‍ പ്രവേശിച്ചത്. മത്സരത്തിനിടെ അതിര്‍ത്തവരയില്‍ സിമിയോണിയുടെ പെരുമാറ്റം അച്ചടക്ക ലംഘനമാണെന്ന് യുവേഫ വിലയിരുത്തി. ഇതേതുടര്‍ന്ന് 10,000 യൂറോ പിഴയും മുന്‍ അര്‍ജന്റീന ക്യാപ്റ്റന് വിധിച്ചു.

simeone

ആഴ്സനലിന്റെ ഹെക്ടര്‍ ബെല്ലരിന്‍ അത്ലറ്റിക്കോ താരം കോക്കൈയെ ഫൗള്‍ചെയ്ത് വീഴ്ത്തിയിട്ടും റഫറി കാര്‍ഡു കാണിച്ചില്ലെന്ന് ആരോപിച്ച് സിമിയോണി ഫ്രഞ്ച് റഫറി ക്ലെമന്റ് ടര്‍പിനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കൂടാതെ ഫോര്‍ത്ത് ഓഫിഷ്യലിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ അദ്ദേഹത്തെ അതിര്‍ത്തിവരയില്‍ നിന്നും റഫറി പുറത്താക്കിയിരുന്നു.

ലോക്കര്‍ റൂമിലും സൈഡ് ബെഞ്ചിലും കോച്ചിനെ വിലക്കിയത് ഫൈനലില്‍ അത്‌ലറ്റിക്കോയെ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ യുവേഫ നടപടിക്കെതിരെ സിമിയോണി അപ്പീല്‍ നല്‍കും. സിമിയോണിയുടെ വിലക്ക് നീട്ടിയാല്‍ അടുത്ത സീസണിലെ കളികളും നഷ്ടപ്പെട്ടേക്കാം. ഓഗസ്തില്‍ സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഏതുവിധേനയും വിലക്ക് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

Story first published: Sunday, May 6, 2018, 9:41 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+