വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍; എടികെയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കണം, നോര്‍ത്ത് ഈസ്റ്റിന് അഭിമാന പ്രശ്‌നവും

കൊല്‍ക്കത്ത: ഐഎസ്എല്‍ ആറാം സീസണിലെ ഒരു മത്സരത്തില്‍ എടികെ സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നു. രാത്രി 7.30നാണ് മത്സരം. ഇക്കുറി പ്ലേ ഓഫ് ഉറപ്പിക്കാന്‍ എടികെയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ജയത്തോടെ പോയന്റ് പട്ടികയില്‍ മുന്നേറാനും ടീമിന് കഴിയും. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച നോര്‍ത്ത് ഈസ്റ്റ് അവസാനവട്ട പോരാട്ടത്തിനാണ് കോപ്പുകൂട്ടുന്നത്.

ഒടുവിലത്തെ അഞ്ചു കളികളില്‍ മൂന്നുജയം സ്വന്തമായുള്ള എടികെ 13 കളികളില്‍നിന്നും 24 പോയന്റുമായി മൂന്നാം സ്ഥാനത്താണ്. ഗോള്‍വേട്ടയില്‍ മറ്റേത് ടീമിനും എടികെ ഭീഷണിയാകും. എടികെയുടെ മുന്നേറ്റനിരയെ ചെറുക്കുകയാകും നോര്‍ത്ത് ഈസ്റ്റിന്റെ പ്രധാന ജോലി. റോയ് കൃഷ്ണ നയിക്കുന്ന ആക്രമണനിര തകര്‍പ്പന്‍ ഫോമിലാണ്. നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കാനുള്ള കളിമിടുക്ക് തങ്ങള്‍ക്കുണ്ടെന്ന് പരിശീലകന്‍ അന്റോണിയോ ഹബാസും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

എന്തു കൊണ്ട് ടീമിനു പുറത്ത്? പന്തിന് ആരെയും കുറ്റപ്പെടുത്താനാവില്ല... കപിലിന്റെ ഉപദേശം ഇങ്ങനെഎന്തു കൊണ്ട് ടീമിനു പുറത്ത്? പന്തിന് ആരെയും കുറ്റപ്പെടുത്താനാവില്ല... കപിലിന്റെ ഉപദേശം ഇങ്ങനെ

islatkvsnotheastunited

11 കളികളില്‍നിന്നും 11 പോയന്റുമായി 9-ാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റിന് കഴിഞ്ഞ 5 കളികളില്‍ ഒന്നുപോലും ജയിക്കാനായിട്ടില്ല. ഇത്തവണ ടീമിലെത്തിയ ഘാന ഇതിഹാസം അസമോവ ഗ്യാന്‍ പരിക്കുമൂലം പാതിവഴിയില്‍ തിരിച്ചുപോയതാണ് ടീമിന് കനത്ത തിരിച്ചടിയായത്. റോബര്‍ട്ട് ജാര്‍നിയുടെ ടീമിന് എടികെയ്‌ക്കെതിരെ ജയിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്. അതേസമയം, പ്രതിരോധത്തിലും മുന്നേറ്റത്തിലും മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങുക.

Story first published: Monday, January 27, 2020, 15:40 [IST]
Other articles published on Jan 27, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X