വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാനുവല്‍ ലാന്‍സറോട്ടെയെ ടീമിലെത്തിച്ച് ഐഎസ്എൽ വമ്പന്മാർ

By Jobin Joy

കഴിഞ്ഞ ഐ എസ് എൽ സീസണിൽ എഫ് സി ഗോവയ്ക്കൊപ്പം പന്തുതട്ടിയ സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടെയെ ടീമിലെത്തിച്ച് എ ടി കെ.താരം ടീമിലെത്തിയ വിവരം കൊൽക്കത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്ന് കളിപഠിച്ച താരമാണ് മുപ്പത്തിനാലുകാരനായ ലാന്‍സറോട്ടെ.കഴിഞ്ഞ സീസണിൽ എഫ് സി ഗോവയ്ക്കൊപ്പം തകർപ്പൻ

പ്രകടനം കാഴ്ചവച്ച താരം 19 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും നേടിയിരുന്നു.സ്പാനിഷ് താരം കോറോയുമൊത്ത് മുപ്പതിലധികം ഗോളുകൾ കഴിഞ്ഞ സീസണിൽ താരം നേടി .എന്നാൽ ഗോവൻ മാനേജ്‌മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ലാന്‍സറോട്ടെ ഗോവൻ ടീം വിടുകയായിരുന്നു.

news

മുൻ ജംഷഡ്പൂർ എഫ് സി, കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പൽ എ ടി കെയിൽ എത്തിയതോടെ ഐ എസ് എല്ലിൽ കളിച്ചു പരിചയമുള്ള വിദേശ താരങ്ങളെ മാത്രമാണ് ടീമിലെത്തിക്കാൻ നോക്കിയത്.അതിന്റെ ആദ്യ പടിയായി ബെംഗളൂരു എഫ് സി യില്‍ നിന്ന് ഇംഗ്ലീഷ് പ്രധിരോധ താരം ജോണ്‍ ജോണ്‍സനെയും ഡൽഹി ഡയനാമോസിൽ നിന്ന് കാളു ഊച്ചയേയും എടികെ സ്വന്തമാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് ലാന്‍സറോട്ടെയെയും കോപ്പലാശാൻ സംഘം റാഞ്ചിയത്.ബാഴ്‌സലോണ ബി ടീമിൽ നിന്ന് ഐബെർ,എസ്പാനിയോൾ സരഗോസ എന്നീ സ്പാനിഷ് ക്ലബ്ബുകൾക്കുവേണ്ടി ലാന്‍സറോട്ടെ കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 17, 2018, 8:55 [IST]
Other articles published on Jul 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X