വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: എടിക്കെയ്ക്ക് രക്ഷയില്ല, വീണ്ടും തോല്‍വി... നോര്‍ത്ത് ഈസ്റ്റിന്റെ ഒരടിയില്‍ എടിക്കെ വീണു

89ാംം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസാണ് നോര്‍ത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്

By Manu
1

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയുടെ കഷ്ടകാലം തുടരുന്നു. രണ്ടു തവണ ജേതാക്കളായ എടിക്കെയെ സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. കളി ഗോള്‍രഹിത സമനിലയില്‍ പിരിയുമെന്നിരിക്കെയാണ് 89ാം മിനിറ്റില്‍ ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ജസിന്റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് നിര്‍ണാക ഗോള്‍ നേടിയത്. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബോര്‍ജസ് മികച്ചൊരു ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ലീഗില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ഒരു ഇന്ത്യന്‍ താരം സ്‌കോര്‍ ചെയ്യുന്നത്.

തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് ഹോംഗ്രൗണ്ടില്‍ എടിക്കെയ്ക്ക് അടിതെറ്റുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു എടിക്കെ പരാജയപ്പെട്ടിരുന്നു. കളിയുടെ 33ാം മിനിറ്റില്‍ സേന റാല്‍റ്റെ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടു പുറത്തായതിനെ തുടര്‍ന്ന് 10 പേരെ വച്ചായിരുന്നു എടിക്കെ പൊരുതിയത്. അംഗബലത്തിലെ ഈ ആനുകൂല്യം നോര്‍ത്ത് ഈസ്റ്റ് ശരിക്കും മുതലെടുക്കുകയും ചെയ്തു.

മികച്ചൊരു മാര്‍ജിനില്‍ തന്നെ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് ജയിക്കേണ്ടതായിരുന്നു. എന്നാല്‍ എടിക്കെ പ്രതിരോധനിരയുടെ തകര്‍പ്പന്‍ പ്രകടനം നോര്‍ത്ത് ഈസ്റ്റിനെ തടയുകയായിരുന്നു. ഒടുവില്‍ 89ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് അര്‍ഹിച്ച ഗോളും വിജയവും സ്വന്തമാക്കുകയായിരുന്നു. ഓരോ ജയവും സമനിലയുമടക്കം നാലു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യറൗണ്ട് മല്‍സരത്തില്‍ എഫ്സി ഗോവയുമായി നോര്‍ത്ത് ഈസ്റ്റ് 2-2ന്റെ സമനില വഴങ്ങിയിരുന്നു.

Story first published: Thursday, October 4, 2018, 21:39 [IST]
Other articles published on Oct 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X