വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: അരങ്ങേറ്റത്തില്‍ നാണംകെട്ട് ഹൈദരാബാദ്... അഞ്ചടിച്ച് എടിക്കെയുടെ മാസ് തിരിച്ചുവരവ്

എടിക്കെയ്്ക്കായിരുന്നു കളിയുടെ ആദ്യ പകുതിയില്‍ മേല്‍ക്കൈ

1
2026430
ISL 2019-20- ATK Thrash Hyderabad 5-0 | Oneindia Malayalam

കൊല്‍ക്കത്ത: ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയെ നാണംകെടുത്തി മുന്‍ ചാംപ്യന്‍മാരായ എടിക്കെ വിജയവഴിയില്‍. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടേറ്റ 1-2ന്റെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് തിരിച്ചുവന്ന എടിക്കെ പുതുമുഖങ്ങളായ ഹൈദരാബാദിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ വാരിക്കളയുകയായിരുന്നു. ഏകപക്ഷീയമായ അഞ്ചു ഗോളുകളുടെ മിന്നുന്ന വിജയമാണ് മുന്‍ ജേതാക്കള്‍ നേടിയത്. ഇരട്ടഗോളുകള്‍ വീതം നേടിയ ഡേവിഡ് വില്ല്യംസും (25, 44), പകരക്കാരനായി ഇറങ്ങിയ എഡു ഗാര്‍ഷ്യയുമാണ് (88, 90+4), എടിക്കെയ്ക്കു വമ്പന്‍ ജയം നേടിക്കൊടുത്തത്. മറ്റൊരു ഗോള്‍ റോയ് കൃഷ്ണയുടെ (27) വകയായിരുന്നു.

atk

തുടക്കക്കാരുടെ പതര്‍ച്ചയോടെ ഇറങ്ങിയ ഹൈദരാബാദിനെ എടിക്കെ നിലം തൊടീച്ചില്ല. അറ്റാക്കിങ് ഫുട്‌ബോളിലൂടെ എതിരാളികളെ ആതിഥേയര്‍ നോക്കുകുത്തികളാക്കുകയായിരുന്നു. ആദ്യപകുതിയില്‍ തന്നെ മൂന്നു ഗോളുകള്‍ ഹൈദരാബാദിന്‍റെ വലയില്‍ അടിച്ച് കയറ്റി എടിക്കെ വിജയമുറപ്പാക്കിയിരുന്നു.

വില്ല്യംസിന്റെ വെടിയുണ്ട

11ാം മിനിറ്റിള്‍ ആതിഥേയരായ എടിക്കെ അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. എന്നാല്‍ ഗോളിയും ക്യാപ്റ്റനുമായ കമല്‍ജിത്തിന്റെ മിന്നുന്ന സേവ് ഹൈദരാബാദിനെ രക്ഷിച്ചു. ബോക്‌സിനു പുറത്തു നിന്ന് വില്ല്യംസ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ഗോളി കമല്‍ജിത്ത് ചാടിയുയര്‍ന്ന് കുത്തിയകറ്റുകയായിരുന്നു.

ഗോള്‍ തടുത്ത് ഗോള്‍ പോസ്റ്റ്
18ാം മിനിറ്റില്‍ എടിക്കെയ്ക്കു ലീഡ് നേടാന്‍ മറ്റൊരു സുവര്‍ണാവസരം. ഇത്തവണ ഗോളി കമല്‍ജിത്തല്ല മറിച്ച് ഗോള്‍ പോസ്റ്റാണ് ഹൈദരാബാദിന്റെ രക്ഷയ്‌ക്കെത്തിയത്. വലതു വിങിലൂടെ കട്ട് ചെയ്ത് മുന്നോട്ടു കയറി മൈക്കല്‍ സുസൈരാജ് തൊടുത്ത ഷോട്ട് ഡൈവ് ചെയ്ത ഗോളി കമല്‍ജിത്തിന് തൊടാനായില്ലെങ്കിലും വലതു പോസ്റ്റിന്‍ തട്ടി പുറത്തേക്കു പോയി.

വീണ്ടും കമല്‍ജിത്ത്
24ാം മിനിറ്റില്‍ കമല്‍ജിത്ത് ഒരിക്കല്‍ക്കൂടി എടിക്കെയക്കു ലീഡ് നിഷേധിച്ചു. ഇത്തവണ ജയേഷ് റാണെയുടെ ഷോട്ടാണ് ഗോളിക്കു മുന്നില്‍ വിഫലമായത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് റാണെ പരീക്ഷിച്ച കരുത്തുറ്റ ഷോട്ട് കമല്‍ജിത്ത് കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത് സുസൈരാജ് ക്രോസ് നല്‍കിയെങ്കിലും ഇത്തവണ കമല്‍ജിത്ത് അനായാസം കൈയ്ക്കുള്ളിലാക്കി.

അക്കൗണ്ട് തുറന്ന് കൊല്‍ക്കത്ത
26ാം മിനിറ്റില്‍ വിദേശ താരം ഡേവിഡ് വില്ല്യംസിലൂടെ എടിക്കെ അര്‍ഹിച്ച ലീഡ് പിടിച്ചുവാങ്ങി. വലതു വിങിലൂടെയുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. രണ്ടു ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ജാവി ഹെര്‍ണാണ്ടസ് നല്‍കിയ ത്രൂബോള്‍ ഓഫ്‌സൈഡ് പൂട്ട് പൊട്ടിച്ച് മുന്നോട്ട് കയറി വില്ല്യംസ് പിടിച്ചെടുത്തു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ വില്ല്യംസ് ഗോളി കമല്‍ജിത്തിന്റെ കാലുകള്‍ക്കിടയിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

വീണ്ടും ഗോള്‍
ഹൈദരാബാദിന്റെ ഞെട്ടല്‍ മാറും മുമ്പ് രണ്ടു മിനിറ്റിനുള്ളില്‍ എടിക്കെ ലീഡുയര്‍ത്തി. ഇത്തവണ മറ്റൊരു വിദേശ താരം റോയ് കൃഷ്ണയാണ് വല ചലിപ്പിച്ചത്. ഗോളി കമല്‍ജിത്തിന്റെ കൂടി പിഴവായിരുന്നു ഈ ഗോളില്‍ കലാശിച്ചത്. ആദ്യ ഗോള്‍ നേടിയ വില്ല്യംസിന്റെ പാസ് പിടിച്ചെടുത്ത് ബോക്‌സിന് അരികില്‍ നിന്ന് കൃഷ്ണ തൊടുത്ത ഗ്രൗണ്ട് ഷോട്ട് വലതു പോസ്റ്റിന്റെ മൂലയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.

ലീഡുയര്‍ത്തി എടിക്കെ
44ാം മിനിറ്റില്‍ എടിക്കെയുടെ വിജയമുറപ്പാക്കിക്കൊണ്ട് ഡേവിഡ് വില്ല്യംസ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെയും ഗോള്‍ നേടി. മധ്യനിരയില്‍ നിന്നും ജയേഷ് റാണ മറിച്ചു നല്‍കിയ പന്തുമായി ഇടതു വിങിലൂടെ ചീറിപ്പാഞ്ഞ വില്ല്യാസ് മുന്നോട്ട് കയറി വന്ന ഗോളി കമല്‍ജിത്തിന്റെ കാലുകള്‍ക്കിടയിലൂടെ ഷോട്ടുതിര്‍ക്കുകയായിരുന്നു.

ഗാര്‍ഷ്യയിലൂടെ നാലാം ഗോള്‍
നിശ്ചിത സമയം അവസാനിക്കാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഹൈദരാബാദിന്റെ പതനം പൂര്‍ത്തിയാക്കി പകരക്കാരനായി ഇറങ്ങിയ എഡു ഗാര്‍ഷ്യ എടിക്കെയുടെ നാലാം ഗോളും നേടി. വലതു മൂലയിലൂടെ പ്രബീര്‍ ദാസ് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ഗാര്‍ഷ്യ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റി.

ഗാര്‍ഷ്യക്കു ഡബിള്‍
ഇഞ്ചുറിടൈമില്‍ എടിക്കെയുടെ വിജയത്തിന് മാറ്റ് കൂട്ടി ഗാര്‍ഷ്യ തന്റെ രണ്ടാം ഗോളും നിക്ഷേപിച്ചു. തൊട്ടുമുമ്പത്തെ ഗോളിനു വഴിയൊരുക്കിയ പ്രബീര്‍ ദാസ് തന്നെയായിരുന്നു ഈ ഗോളിനു ചരടുവലിച്ചത്. വലതു വിങില്‍ നിന്നും പ്രബീര്‍ ദാസ് ബോക്‌സിലേക്കു നല്‍കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഗാര്‍ഷ്യ വലയിലേക്കു വഴി തിരിച്ചുവിട്ടു.

Story first published: Friday, October 25, 2019, 21:38 [IST]
Other articles published on Oct 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X