മഡ്ഗാവ്: ഇന്ത്യന്‍ കാല്‍പ്പന്തുകളിയിലെ സിംഹാസം ആര്‍ക്കെന്നു ശനിയാഴ്ചയറിയാം. ഐഎസ്എല്ലിന്റെ മറ്റൊരു സീസണിനു ഗോവയിലെ മഡ്ഗാവില്‍ ശനിയാഴ്ച രാത്രി 7.30നു ഫൈല്‍ വിസില്‍ മുഴങ്ങും. മുന്‍ ചാംപ്യന്മാരായ എടിക്കെയും ചെന്നൈയ്ന് എഫ്സിയും തമ്മിലാണ് ഐഎസ്എല്‍ കിരീടം തേടി പോര്‍ക്കളത്തിലിറങ്ങുന്നത്. എന്നാല്‍ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാണികള്‍ക്കു പ്രവേശനം നിഷേധിച്ചതിനാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മല്‍സരം നടക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍ വഴിയും ഹോട്സ്റ്റാര് ആപ്പ് വഴിയും ഫുട്ബോള്‍ പ്രേമികള്‍ക്കു ഫൈനല്‍ ആസ്വദിക്കാം.
ഐഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള രണ്ടു ടീമുകള്‍ കൂടിയാണ് എടിക്കെയും ചെന്നൈയും. രണ്ടു തവണ വീതം ഇരുടീമുകളും കിരീടം കൈക്കലാക്കിയിട്ടുണ്ട്. 2014, 16 സീസണുകളിലായിരുന്നു എടിക്കെ വെന്നിക്കൊടി പാറിച്ചതെങ്കില്‍ 2015, 17-18സ സീസണുകളിലായിരുന്നു ചെന്നൈയുടെ കിരീടനേട്ടം. അതുകൊണ്ടു തന്നെ ഇത്തവണ ആരു ചാംപ്യന്മാരായാലും അത് പുതിയ റെക്കോര്‍ഡായിരിക്കും.
ഉറക്കത്തില്‍ പല തവണ ഞെട്ടിയെഴുന്നേറ്റു, കാരണം ഇന്ത്യന്‍ താരം! വെളിപ്പെടുത്തി ഓസീസ് നായകന് ഫിഞ്ച്
രഞ്ജി ട്രോഫി: കാത്തിരിപ്പ് തീര്‍ന്നു, ബംഗാളിനെ വീഴ്ത്തി സൗരാഷ്ട്രയ്ക്കു കന്നിക്കിരീടം
ആക്രണോത്സുക ഫുട്ബോള്‍ കളിക്കുന്ന ടീമാണ് എടിക്കെയും ചെന്നൈയും. അതുകൊണ്ടു തന്നെ ഫൈനലില്‍ ഗോളുകള്‍ക്കു ക്ഷാമുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ പ്രേമികള്‍. ഒരുപിടി മികച്ച അറ്റാക്കിങ് പ്ലെയേഴ്സ് ഇരുടീമുകളിലുമുണ്ട്. നെറിയുസ് വാല്‍സ്കിസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവരാണ് ചെന്നൈയുടെ വെടിമരുന്നുകളെങ്കില് റോയ് കൃഷ്ണയും ഡേവിഡ് വില്ല്യംസുമാണ് എടിക്കെയുടെ തുറുപ്പുചീട്ടുകള്‍. പ്രതിരോധം പിളര്‍ക്കുന്ന പാസുകള്‍ നല്കാന് മിടുക്കനായ റാഫേല്‍ ക്രിവെല്ലാറോയായിരിക്കും ചെന്നൈയുടെ മുന്നേറ്റങ്ങള്‍ക്കു ചരടു വലിക്കുക. മറുഭാഗത്ത് എഡു ഗാര്‍ഷ്യയും ഹാവി ഹെര്‍ണാണ്ടസും കനിഞ്ഞാല്‍ എടിക്കെ എതിര് വല നിറയ്ക്കും.
ഈ സീസണില്‍ ഇരുടീമുകളും ഹോം, എവോ രീതികളിലായി രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ എടിക്കെയും ചെന്നൈയും ഓരോ ജയം നേടിയിരുന്നു. ചെന്നൈയില്‍ നടന്ന ആദ്യ പാദത്തില്‍ 1-0നു എടിക്കെയ്ക്കായിരുന്നു ജയം. എന്നാല്‍ കൊല്‍ക്കത്തയിലെ രണ്ടാം പാദത്തില്‍ ചെന്നൈ ഇതിന്റെ കണക്കുതീര്‍ത്തു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു എടിക്കെയെ ചെന്നൈ കെട്ടുകെട്ടിക്കുകയായിരുന്നു.
ഇത്തവണ സെമി ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് എടിക്കെ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. ഇരുപാദങ്ങളിലുമായി 3-2നായിരുന്നു എടിക്കെയുടെ വിജയം. ആദ്യ പാദ സെമിയില്‍ ബെംഗളുരു 1-0ന്റെ ജയം നേടിയിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവാണ് എടിക്കെ നടത്തിയത്. ബെംഗളൂരുവിനെ 3-1ന് തകര്‍ത്ത് അവര്‍ ഫൈനലിലേക്കു കുതിക്കുകയായിരുന്നു.
അതേസമയം, മറ്റൊരു സെമിയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് ജേതാക്കളായ എഫ്സി ഗോവയെ വീഴ്ത്തിയാണ് ചെന്നൈ ഫൈനലിലെത്തിയത്. ആദ്യപാദത്തില്‍ ചെന്നൈ 4-1ന്റെ ജയം നേടിയപ്പോള്‍ രണ്ടാം പാദത്തില്‍ ഗോവ തിരിച്ചടിച്ചു 4-2നായിരുന്നു ഗോവയുടെ വിജയം. എന്നാല്‍ ഇരുപാദങ്ങളിലുമായി 6-5ന്റെ ത്രസിപ്പിക്കുന്ന വിജയത്തോടെ ചെന്നൈ ഫൈനിലെത്തുകയായിരുന്നു.