Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: അവസാന ജയം എടിക്കെയ്ക്ക്, ഡല്‍ഹിയെ കീഴടക്കി... ഇനി സെമി പോരാട്ടങ്ങള്‍

ഇനി സെമി ഫൈനൽ പോരാട്ടങ്ങള്‍ | Oneindia Malayalam
1

കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ ഈ സീസണിലെ അവസാന റൗണ്ട് മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയ്ക്കു ജയം. ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് എടിക്കെ വെന്നിക്കൊടി നാട്ടിയത്. ഇരുടീമുകളും നേരത്തേ തന്നെ സെമി ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ മല്‍സരഫലത്തിനു പ്രസക്തിയില്ല. ഐഎസ്എല്ലില്‍ ഇനി സെമി ഫൈനല്‍ പോരാട്ടങ്ങളാണ് നടക്കാനിരിക്കുന്നത്. മാര്‍ച്ച് ഏഴിന് ആദ്യ സെമിയില്‍ നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയും ഒമ്പതിന് രണ്ടാം സെമിയില്‍ മുംബൈ സിറ്റി എഫ്‌സി ഗോവയെയും നേരിടും. രണ്ടു പാദങ്ങൡലായിട്ടാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍.

എടിക്കെ-ഡല്‍ഹി മല്‍സരത്തില്‍ രണ്ടാംപകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. എഡു ഗാര്‍ഷ്യ (63ാം മിനിറ്റ്), അങ്കിത് മുഖര്‍ജി (88) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. 72ാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറാണ് ഡല്‍ഹിയുടെ ഗോള്‍ മടക്കിയത്. കളിയില്‍ ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ഗോള്‍ നേടാന്‍ ഒന്നാം പകുതിയില്‍ തന്നെ ഇരുടീമുകള്‍ക്കും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

63ാം മിനിറ്റില്‍ ഗാര്‍ഷ്യയിലൂടെ എടിക്കെ മുന്നിലെത്തി. പ്രീതം കോട്ടാലാണ് ഗോളിന് വഴിയൊരുക്കിയത്. കോട്ടാലിന്റെ ക്രോസ് ഗാര്‍ഷ്യ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഒമ്പതു മിനിറ്റിനുള്ളില്‍ ശേഖറിലൂടെ ഡല്‍ഹി സമനില പിടിച്ചുവാങ്ങി. തകര്‍പ്പന്‍ വലം കാല്‍ ഷോട്ടിലൂടെയാണ് ശേഖര്‍ വലകുലുക്കിയത്. മല്‍സരം സമനിലയില്‍ കലാശിക്കുമെന്നിയിരിക്കെയാണ് നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ അങ്കിതിലൂടെ എടിക്കെ വിജയഗോള്‍ കണ്ടെത്തി. ആദ്യ ഗോള്‍ നേടിയ ഗാര്‍ഷ്യ തന്നെയായിരുന്നു ഈ ഗോളിനു പിന്നില്‍. ഗാര്‍ഷ്യയുടെ പാസ് സ്വീകരിച്ച അങ്കിത് വലം കാല്‍ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.

Story first published: Sunday, March 3, 2019, 21:53 [IST]
Other articles published on Mar 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+