Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൗറീസ്യോ പൊച്ചറ്റീനോ അത്‌ലറ്റികോ മാഡ്രിഡിലേക്ക്, സിമിയോണിക്ക് പകരക്കാരനാകും; റിപ്പോര്‍ട്ടുകളിങ്ങനെ

ലണ്ടന്‍: മുന്‍ ടോട്ടനം കോച്ച് മൗറീസ്യോ പൊച്ചറ്റീനോയെ പരിശീലകനാക്കാന്‍ ലാ ലിഗ ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഡീഗോ സിമിയോണിക്ക് പകരക്കാരനാവുന്നത് സംബന്ധിച്ച് അത്‌ലറ്റികോ മാഡ്രിഡ് വൃത്തങ്ങള്‍ പൊച്ചറ്റീനോയുമായി ചര്‍ച്ച നടത്തിയ വിവരം സ്പാനിഷ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിമിയോണിയെ പുറത്താക്കാന്‍ അത്‌ലറ്റികോ മാഡ്രിഡ് തയ്യാറെടുക്കുകയാണ്.

അദ്ദേഹത്തിന് കീഴില്‍ ക്ലബ്ബിന് കിരീടങ്ങളിലേക്കെത്താന്‍ സാധിക്കാത്തതാണ് മാനേജ്‌മെന്റിനെ നിരാശരാക്കുന്നത്. കഴിഞ്ഞ മാസം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാലിഗയെ പുകഴ്ത്തി പൊച്ചറ്റീനോ സംസാരിച്ചിരുന്നു. ഇംഗ്ലണ്ടിലോ സ്‌പെയിനിലോ പരിശീലകനാവാനാണ് കൂടുതല്‍ താത്പര്യമെന്നാണ് പൊച്ചറ്റീനോ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് പലരും പൊച്ചറ്റീനോ അത്‌ലറ്റികോയിലേക്കെത്തുന്നതായുള്ള റിപ്പോര്‍ട്ടുകളെ ശരിവെക്കുന്നത്.

mauriciopochettino

മോശം ഫോമിലുള്ള ടോട്ടനത്തില്‍നിന്ന് പടിയിറങ്ങിയ പൊച്ചറ്റീനോയ്ക്ക് പ്രീമിയര്‍ ലീഗില്‍ത്തന്നെ പരിശീലകനായി തിരിച്ചെത്താനാണ് ആഗ്രഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സോള്‍ഷെയറിന്റെ പകരക്കാരനായി പൊച്ചറ്റീനോയെത്തുമെന്ന തരത്തിലും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പൊച്ചറ്റീനോ പ്രതികരിച്ചിട്ടില്ല. 47കാരനായ പൊച്ചറ്റീനോ 2014ലാണ് ടോട്ടനത്തിലെത്തിയത്. നേരത്തെ സതാംപ്റ്റണ്‍,എസ്പാന്യോള്‍ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 49കാരനായ സിമിയോണി 2011 മുതല്‍ അത്‌ലറ്റികോയുടെ പരിശീലകസ്ഥാനത്തുണ്ട്. ഇതില്‍ ഒരു തവണ മാത്രമാണ് അത്‌ലറ്റികോ ലാ ലിഗ കിരീടം ചൂടിയത് (2013-14).

Story first published: Thursday, February 6, 2020, 18:13 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+