For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടനെ തകര്‍ത്തു; സ്പാനിഷ് ലീഗില്‍ സെവിയ്യയ്ക്കും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ഇത്തവണ സ്ഥാനക്കയറ്റം ലഭിച്ച ആസ്റ്റണ്‍ വില്ലയ്ക്ക് എവര്‍ട്ടനെതിരെ തകര്‍പ്പന്‍ ജയം. 2-0 എന്ന സ്‌കോറിനായിരുന്നു എവര്‍ട്ടനെ വില്ല തോല്‍പ്പിച്ചത്. വിജയികള്‍ക്കുവേണ്ടി ഫെരാരിയ ഡാസില്‍വ(21) ഖാസി(90+5) എന്നിവര്‍ ഗോള്‍ നേടി. ലീഗിലെ കരുത്തരായ എവര്‍ട്ടനെതിരായ വിജയം വില്ലയ്ക്ക് സീസണില്‍ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്. മൂന്നു മത്സരങ്ങളില്‍ ഒരു ജയമാണ് വില്ലയ്ക്ക് ഇത്തവണ നേടാനായത്.

സ്പാനിഷ് ലീഗില്‍ നടന്ന മത്സരത്തില്‍ സെവിയ്യയും ലെവാന്റെയും വിജയം കണ്ടെത്തി. സെവിയ്യ ഗ്രനാഡയെ 1-0 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. സെവിയ്യയ്ക്കുവേണ്ടി ജോര്‍ദന്‍(52) ഗോള്‍ നേടി. രണ്ട് മത്സരങ്ങളില്‍ രണ്ടു ജയവുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സെവിയ്യ. വിയ്യാറയലിനെതിരെ 2-1നായിരുന്നു ലെവാന്റെയുടെ ജയം. റോജര്‍(68, 73) ടീമിനായി ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ജെറാര്‍ഡ്(3) വിയ്യാറയലിനായി സ്‌കോര്‍ ചെയ്തു.

astonvilla

ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോട്ട്മുണ്ടും ജയം ആഘോഷിച്ചു. കൊളോഗനയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കരുത്തരുടെ ജയം. സാഞ്ചോ(70), ഹക്കിമി(86), അല്‍ക്കാസര്‍(90+4) എന്നിവര്‍ ഡോട്ടമുണ്ടിനായി ഗോള്‍ നേടിയപ്പോള്‍ ഡ്രെക്‌സലര്‍(29) കൊളൊഗനയുടെ ആശ്വാസഗോള്‍ കണ്ടെത്തി. രണ്ട് കളികളില്‍ രണ്ടിലും ജയിച്ച ഡോട്ടമുണ്ട് ആണ് സീസണില്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ളത്.

Story first published: Saturday, August 24, 2019, 12:04 [IST]
Other articles published on Aug 24, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+