ദുബായ്: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്മാരായ സൗദി അറേബ്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഇയില്‍ ഉത്തര കൊറിയയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് സൗദി തകര്‍ത്തു വിടുകയായിരുന്നു. കളിയുടെ ഇരുപകുതികളിലായാണ് സൗദി രണ്ട് ഗോളുകള്‍ വീതം ഉത്തര കൊറിയന്‍ വലയിലേക്ക് അടിച്ചുകയറ്റിയത്.
ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; അവസാന മിനിറ്റില്‍ വിയറ്റ്നാമിനെ വീഴ്ത്തി ഇറാഖിന് ആദ്യജയം
ഹാറ്റന്‍ ബഹേബ്റി (29ാം മിനിറ്റ്), മുഹമ്മദ് അല്‍ ഫാറ്റില്‍ (38), സലേം അല്‍ ദവ്സാറി (70), ഫഹാദ് അല്‍ മുവാല്ലാഡ് (88) എന്നിവരാണ് സൗദിക്കു വേണ്ടി നിറയൊഴിച്ചത്. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് സൗദി ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഉത്തര കൊറിയയെ തകര്‍ത്തുവിട്ടത്. മല്‍സരം അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കം മുമ്പ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഉത്തര കൊറിയന്‍ താരം ഹാനിന് കളംവിടേണ്ടിവന്നു.