വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യ ഏഷ്യന്‍ കപ്പിനൊരുങ്ങുന്നു; ഇന്ന് ഒമാനുമായി സന്നാഹ മത്സരം

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വ്യാഴാഴ്ച ഒമാനെ നേരിടും. രാത്രി 7.30ന് അബുദാബിയിലെ ബനി യാസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ലോകറാങ്കിങ്ങില്‍ 82-ാം സ്ഥാനത്തുള്ള ഒമാനെതിരെ ജയിച്ച് ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റിനിറങ്ങാനാണ് ഇന്ത്യന്‍ ശ്രമം. സമ്പൂര്‍ണ ടീമുമായിട്ടാകും ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത് എന്നതുകൊണ്ടുതന്നെ ടീമിന്റെ ശക്തിപ്രകടനം കൂടിയാകും മത്സരം.
കോലിയെ മാത്രമല്ല മാര്‍ഷിനെയും വെറുതെ വിട്ടില്ല!! ഓസീസ് താരത്തിനും മെല്‍ബണില്‍ കൂവല്‍... കാരണം ഇതാണ്
2017 ഡിസംബര്‍ 22-നുശേഷം കളിച്ച 13 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ച ഒമാന്‍ ബാക്കിയുള്ളവയില്‍ സമനില നേടിയിരുന്നു. ടൂര്‍ണമെന്റില്‍ കടുപ്പക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഒമാനെതിരായ ജയം തുണയാകും. മുന്നേറ്റത്തില്‍ സുനില്‍ ഛേത്രി ജെജെ ലാല്‍പെഖുല സഖ്യവും മധ്യനിരയില്‍ ഉദാന്ത സിങ്, അര്‍ജുന്‍ ഥാപ്പ, ഹോളിച്ചരണ്‍ നര്‍സാറി, പ്രണോയ് ഹാല്‍ദാര്‍ എന്നിവരും കളിക്കും. ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍കീപ്പറാകുമ്പോള്‍ സന്ദേശ് ജിംഗാന്‍, അനസ് എടത്തൊടിക, പ്രീതം കോട്ടാല്‍, സുഭാഷിഷ് ബോസ് എന്നിവര്‍ പ്രതിരോധക്കോട്ടകെട്ടും.

chhetri

മറുവശത്ത് ഒരു സ്‌ട്രൈക്കറെ മാത്രം മുന്‍നിര്‍ത്തിയാകും ഒമാന്റെ തന്ത്രങ്ങള്‍. ഖാലിദ് അല്‍ ഹജ്രി സ്ട്രൈക്കറാകുമ്പോള്‍ റയ്ദ് സലെ, അല്‍ ഖാലിദ, മൗതാസ് സലെ എന്നിവര്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ കളിക്കും. അല്‍ മുഖായ്നിയും അല്‍ ജാബ്രിയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും അല്‍ മുസലാമിയും അല്‍ ബലൂഷിയു പ്രതിരോധത്തിലും കളിക്കും.

ഏഷ്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ഇന്ത്യയുടെ 23 അംഗ സംഘം ദിവസങ്ങള്‍ക്കു മുന്‍പേ അബുദാബിയില്‍ എത്തിയിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ നാലാം തവണയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. തായ്‌ലന്‍ഡ്, യുഎഇ, ബഹ്‌റൈന്‍ എന്നിങ്ങിനെ കടുപ്പക്കാരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് ഓരോ മത്സരവും നിര്‍ണായകമാണ്. ജനുവരി അഞ്ചിനാണ് ഏഷ്യന്‍ കപ്പ് തുടങ്ങുന്നത്. ജനുവരി 6ന് തായ്‌ലന്‍ഡ്, 10ന് യുഎഇ, 14ന് ബഹ്‌റൈന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ആഷിഖ് കുരുണിയനും അനസ് എടത്തോടികയുമാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.

Story first published: Thursday, December 27, 2018, 10:23 [IST]
Other articles published on Dec 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X