വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഏഷ്യന്‍ കപ്പ്: ജീവന്മരണപ്പോരാട്ടത്തിന് നീലക്കടുവകള്‍; ബഹ്‌റെയ്ന്‍ കടമ്പ ഇന്ത്യ മറിക്കടക്കുമോ?

ഷാര്‍ജ: ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് ഇന്ന് ജീവന്മരണപ്പോരാട്ടം. ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തില്‍ ബഹ്‌റെയ്‌നാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റിലെ മരണഗ്രൂപ്പായി ഇതിനോടകം തന്നെ ഗ്രൂപ്പ് എ മാറിക്കഴിഞ്ഞിട്ടുണ്ട്. മറ്റു ഗ്രൂപ്പുകളില്‍ നിന്ന് പല ടീമുകളും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ഗ്രൂപ്പ് എയില്‍ മാത്രം ഇതുവരെ ഒരു ടീമും അവസാന 16ലേക്ക് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; തുര്‍ക്‌മെനിസ്താനെ തകര്‍ത്ത് ഉസ്‌ബെക്കിസ്താന്‍ പ്രീക്വാര്‍ട്ടറില്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍; തുര്‍ക്‌മെനിസ്താനെ തകര്‍ത്ത് ഉസ്‌ബെക്കിസ്താന്‍ പ്രീക്വാര്‍ട്ടറില്‍

ഇന്ത്യ-ബഹ്‌റെയ്ന്‍, യുഎഇ-തായ്‌ലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് സ്വപ്‌നം കണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്. രാത്രി 9.30നാണ് ഗ്രൂപ്പ് എയിലെ ഈ രണ്ട് നിര്‍ണായക പോരാട്ടങ്ങളും അരങ്ങേറുന്നത്.

പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇങ്ങനെ

പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ ഇങ്ങനെ

യുഎഇ-തായ്‌ലാന്‍ഡ് മല്‍സരഫലം നിര്‍ണായകമായതിനാല്‍ ബഹ്‌റെയ്‌നെതിരേ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. യുഎഇ-തായ്‌ലാന്‍ഡ് മല്‍സരം സമനിലയാവുകയും ബഹ്‌റെയ്‌നെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് അനായാസം യുഎഇക്കൊപ്പം പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാവും. എന്നാല്‍, തായ്‌ലാന്‍ഡിനെ യുഎഇ തോല്‍പ്പിക്കുകയും ഇന്ത്യ ബഹ്‌റെയ്‌നെതിരേ സമനില പിടിക്കുകയും ചെയ്താലും ഇന്ത്യക്കും യുഎഇയ്ക്കും അവസാന 16ലേക്ക് ടിക്കറ്റെടുക്കാം. യുഎഇയെ തായ്‌ലാന്‍ഡ് അട്ടിമറിച്ചാല്‍ ഇന്ത്യക്ക് വിജയമോ, സമനിലയാണെങ്കില്‍ മികച്ച ഗോള്‍ ശരാശരിയോ വേണം പ്രീക്വാര്‍ട്ടറിലെത്താന്‍. രണ്ട് മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചാല്‍ യുഎഇയ്ക്കും ഇന്ത്യക്കും പ്രീക്വാര്‍ട്ടറില്‍ ഇടംനേടാനാവും.

സമനിലയും നിര്‍ണായകമായേക്കും

സമനിലയും നിര്‍ണായകമായേക്കും

ഇന്ത്യ-ബഹ്‌റെയ്ന്‍ മല്‍സരം സമനിലയിലയായാലും നീലക്കടുവകള്‍ക്ക് പ്രതീക്ഷയുണ്ട്. യുഎഇ തായ്‌ലാന്‍ഡിനെ സമനിലയില്‍ പിടിച്ചുകെട്ടിയാല്‍ ഇപ്പോഴത്തെ ഗോള്‍ ശരാശരിയില്‍ യുഎഇയ്ക്കു പിന്നാലെ ഇന്ത്യക്ക് പ്രീക്വാര്‍ട്ടറിലിടം നേടാനാവും. നിലവില്‍ നാല് പോയിന്റുമായി യുഎഇയും മൂന്ന് പോയിന്റുമായി ഇന്ത്യയുമാണ് ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ ഇന്ത്യക്കു പിറകിലായി മൂന്നാമതാണ് തായ്‌ലാന്‍ഡ്. ഒരു പോയിന്റാണ് നാലാമതുള്ള ബഹ്‌റെയ്‌നുള്ളത്.

ബഹ്‌റെയ്‌നെതിരേ ചരിത്രം ഇന്ത്യയെ ഭയപ്പെടുത്തുന്നു

ബഹ്‌റെയ്‌നെതിരേ ചരിത്രം ഇന്ത്യയെ ഭയപ്പെടുത്തുന്നു

സമനിലയോ വിജയമോ ഇന്ത്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനുള്ള വഴിയൊരുക്കുമെങ്കിലും ബഹ്‌റെയ്‌നെതിരേ ചരിത്രം ശുഭകരമല്ല സുനില്‍ ഛേത്രിക്കും സംഘത്തിനും. ഇന്ത്യയും ബഹ്‌റെയ്‌നും അഞ്ച് തവണയാണ് ഇതുവരെ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തിട്ടുള്ളത്. പക്ഷേ നാലിലും ഇന്ത്യ ബഹ്‌റെയ്‌നു മുന്നില്‍ അടിയറവ് പറഞ്ഞു. ഒരു മല്‍സരത്തില്‍ സമനില പിടിക്കാനായതാണ് ബഹ്‌റെയ്‌നെതിരേ ഇന്ത്യക്ക് ആശ്വസിക്കാനുള്ള ഏക വക.

ഇന്ത്യ-ബഹ്‌റെയ്ന്‍ അവസാന കൂടിക്കാഴ്ച

ഇന്ത്യ-ബഹ്‌റെയ്ന്‍ അവസാന കൂടിക്കാഴ്ച

ഇന്ത്യയും ബഹ്‌റെയ്‌നും അവസാനമായി നേര്‍ക്കുനേര്‍ വന്നത് 2011 ഏഷ്യന്‍ കപ്പിലായിരുന്നു. അന്ന് ഇന്ത്യക്കെതിരേ ഏറ്റവും വലിയ വിജയവുമായാണ് ബഹ്‌റെയ്ന്‍ കളംവിട്ടത്. ഇന്ത്യയെ 2-5ന് ബഹ്‌റെയ്ന്‍ തരിപ്പണമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ബഹ്‌റെയ്ന്‍ കടമ്പ മറിക്കടക്കുകായെന്നത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യക്ക് mവെല്ലുവിളിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
എങ്കിലും ടൂര്‍ണമെന്റില്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത് ബഹ്‌റെയ്ന് ഉയര്‍ന്നിട്ടില്ലായെന്നത് മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഏക ഘടകം. ടൂര്‍ണമെന്റില്‍ യുഎഇയ്ക്കു മുന്നില്‍ തോല്‍വി വഴങ്ങിയെങ്കിലും മികച്ച പ്രകടനം ഇന്ത്യക്ക് കാഴ്ചവയ്ക്കാനായതും ആത്മവിശ്വാസത്തിന് കരുത്തേകും.

Story first published: Monday, January 14, 2019, 11:21 [IST]
Other articles published on Jan 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X