മിലാന്: ഇംഗ്ലീഷ് വിങ്ങര്‍ ആഷ്ളി യങ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഇന്റര്‍ മിലാനില്‍. നേരത്തെ തന്നെ താരം യുണൈറ്റഡ് വിടുന്നതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇന്ന് ഇക്കാര്യം ഇന്റര്‍ സ്ഥിരീകരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനായിരുന്ന ആഷ്ളിയെ 1.5 ദശലക്ഷം യൂറോയ്ക്കാണ് ഇന്റര്‍ ടീമിലെത്തിച്ചത്. ആറ് മാസത്തെ കരാറിലാണ് 34കാരനായ താരം ഇറ്റാലിയന്‍ ക്ലബ്ബിലെത്തിയതെന്നതാണ് ശ്രദ്ധേയം.
ഈ സീസണിന്റെ അവസാനത്തോടെയാവും ക്ലബ്ബില്‍ തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക. വെള്ളിയാഴ്ച ഇറ്റലിയിലെത്തിയ ആഷ്ളി വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ആഷ്ളിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും പോസ്്റ്ററും ഇന്റര്‍ പുറത്തിറക്കിയിട്ടുണ്ട്. മുന്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെയാണ് ഇന്ററിന്റെ പരിശീലകന്.
പ്രജ്നേഷ് ഗുണേശ്വരന് ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടി
മോശം ഫോമിലായിരുന്ന ഇന്റര്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. മുന്‍ യുണൈറ്റഡ് താരം റോമലു ലുക്കാക്കുവും ഇന്ററിലുണ്ട്. ആഷ്ളിയെത്തുന്നതോടെ ടീമിന്റെ കരുത്തിരട്ടിക്കും. 2011ല്‍ ആസ്റ്റണ്‍ വില്ലവിട്ട് യുണൈറ്റഡിലെത്തിയ ആഷ്ളി 192 മത്സരത്തില്‍ നിന്ന് 15 ഗോളും നേടി. ആഷ്ളി യങ്ങിന്റെ ഇന്റര്‍മിലാനിലേക്കുള്ള കൂടുമാറ്റം ഉറപ്പായതോടെ യുണൈറ്റഡ് ക്യാപ്റ്റനായി ഹാരി മാഗ്യുയിറിനെ സോള്‍ഷെയര്‍ പ്രഖ്യാപിച്ചു. ഈ സീസണില്‍ ലെസ്റ്റര്‍ സിറ്റി വിട്ടാണ് മാഗ്യുയിര് യുണൈറ്റഡിലെത്തിയത്.