Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തെറ്റുകളില്‍ നിന്നും പഠിക്കും, ആഷിഖിനെ പിന്തുണച്ച് ബെംഗളൂരു കോച്ച്

മാര്‍ഗാവ: ജയിച്ച കളിയായിരുന്നു ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ബെംഗളൂരു എഫ്‌സി ഇന്നലെ തട്ടിത്തെറിപ്പിച്ചത്. പൂര്‍ണ സമയവും കഴിഞ്ഞ് മത്സരം നാലു മിനിറ്റു കൂടി നീണ്ട നേരം. എതിരില്ലാത്ത ഒരു ഗോളിന് സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്‌സി മുന്നിട്ടു നില്‍ക്കുന്നു. എന്നാല്‍ 93 ആം മിനിറ്റില്‍ ഫെറാന്‍ കൊറോമിനോസിനെ ബോക്‌സിനകത്ത് വീഴ്ത്തിയ മലയാളി താരം ആഷിഖ് കുരുണിയന്‍ കളിയില്‍ ദുരന്തനായകനായി.

സമനില

കൊറോമിനോസിന്റെ പെനാല്‍റ്റി ഷോട്ട് തടുക്കാന്‍ ഗുര്‍പ്രീത് സിങ് സന്ധുവിനും കഴിഞ്ഞില്ല. അങ്ങനെ 93 ആം മിനിറ്റില്‍ നെഞ്ചിടിപ്പോടെ എഫ്‌സി ഗോവ ഗോള്‍ മടക്കി; തോല്‍വിയുടെ പടിവാതിക്കല്‍ നിന്നും സമനില വെട്ടിപ്പിടിച്ചു. എന്തായാലും സംഭവത്തില്‍ ആഷിഖ് കുരുണിയനെ കുറ്റപ്പെടുത്താനൊന്നും ബെംഗളൂരു പരിശീലകന്‍ കാര്‍ലെസ് ക്വാഡ്രാറ്റ് തയ്യാറല്ല.

എതിരാളിയെ വീഴ്ത്തി

കളി അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ഇടതു വിങ് ബാക്കിലായിരുന്നു ആഷിഖ് കുരുണിയന്‍ കളിച്ചത്. പന്തുമായി ചീറിയെത്തിയ കൊറോമിനോസിനെ തടയാന്‍ ആഷിഖിന് സാധിച്ചില്ല. ഈ അവസരത്തിലാണ് ബോക്‌സില്‍ കടന്ന എതിരാളിയെ വീഴ്ത്താന്‍ ആഷിഖിന് ശ്രമം നടത്തിയത്. ഇതിന് ബെംഗളൂരു വലിയ വില കൊടുക്കേണ്ടിയും വന്നു.

പാഠം പഠിച്ചു

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എതിരാളിയില്‍ നിന്നും പന്ത് തട്ടിയെടുക്കാന്‍ ശ്രമിക്കരുത്. ആഷിഖ് ഈ പാഠം പഠിച്ചു. അദ്ദേഹം ചെറുപ്പമാണ്. ഇത്തരം നിര്‍ണായക നിമിഷങ്ങള്‍ ഇനിയും നേരിടും. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും. ആദ്യതവണ തന്നെ കൊറോമിനോസിന്റെ പക്കല്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്യാന്‍ ആഷിഖിന് കഴിഞ്ഞില്ല. അടുത്തതവണ ഈ പിഴവ് താരം ആവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കുന്നതായി കാര്‍ലെസ് പറഞ്ഞു.

സന്തുഷ്ടൻ

കളിയില്‍ ബെംഗളൂരുവിനായിരുന്നു ആധിപത്യം. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും ടീം മികച്ചു നിന്നു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന് കാര്യമായി സേവുകള്‍ പോലും നടത്തേണ്ടി വന്നില്ല. ഇന്നലത്തെ മത്സരഫലത്തില്‍ നിരാശയുണ്ടെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തികച്ചും സന്തുഷ്ടനാണെന്ന് കാര്‍ലെസ് വ്യക്തമാക്കി.

വാമപ്പിനിടെ എതിര്‍താരം കളിക്കളത്തിലെ പന്തുതൊട്ടു; പെനാല്‍റ്റി വിധിച്ച് റഫറി, വീഡിയോ

മിക്കുവില്ല

പ്രധാന താരങ്ങളെ കൂടാതെയാണ് ഇന്നലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ബെംഗളൂരുവും ഗോവയും പന്തു തട്ടിയത്. പരുക്കിനെത്തുടര്‍ന്ന് എഡു ബേഡിയയും ഹ്യുഗോ ബൗമസും ഗോവന്‍ നിരയിലുണ്ടായിരുന്നില്ല. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മിക്കുവില്ലാതെയാണ് ബെംഗളൂരുവും കളത്തിലിറങ്ങിയത്.

Story first published: Tuesday, October 29, 2019, 10:46 [IST]
Other articles published on Oct 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+