വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വെല്‍ബെക്ക് ഡബിളില്‍ ആഴ്‌സനല്‍... ചെല്‍സിക്കു സമനില, മാഡ്രിഡ് പോര് ഒപ്പത്തിനൊപ്പം

സതാംപ്റ്റനെയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ആഴ്‌സനല്‍ തോല്‍പ്പിച്ചത്

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയപ്പോള്‍ ചെല്‍സിക്കു സമനിലക്കുരുക്ക്. അഞ്ചു ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു സതാംപ്റ്റനെയാണ് ഹോം മാച്ചില്‍ ഗണ്ണേഴ്‌സ് 3-2നു മറികടന്നത്. ഇരട്ടഗോള്‍ നേടിയ ഡാനി വെല്‍ബെക്കാണ് ആഴ്‌സനല്‍ ഹീറോ. മറ്റൊരു ഗോള്‍ പിയറെ എമെറികോ ഓബമെയാങിന്റെ വകയായിരുന്നുന്നു 0-1നു പിന്നിട്ടുനിന്ന ശേഷം ആഴ്‌സനല്‍ 2-1ന് മുന്നില്‍ കടന്നെങ്കിലും ഗോള്‍ മടക്കി സതാംപ്റ്റന്‍ 2-2ന് ഒപ്പമെത്തിയിരുന്നു. 73ാം മിനിറ്റിലായിരുന്നു സതാംപ്റ്റന്റെ സമനില ഗോള്‍. എന്നാല്‍ ഫൈനല്‍ വിസിലിന് ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഗണ്ണേഴ്‌സ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. വെസ്റ്റ്ഹാമാണ് ചെല്‍സിയെ 1-1നു തളച്ചത്.

കോമണ്‍വെല്‍ത്ത് സ്വര്‍ണം; ചരിത്ര വിജയവുമായി ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ടീംകോമണ്‍വെല്‍ത്ത് സ്വര്‍ണം; ചരിത്ര വിജയവുമായി ഇന്ത്യന്‍ വനിതാ ടേബിള്‍ ടെന്നീസ് ടീം

സെഞ്ച്വറികള്‍ നേടുന്നത് എങ്ങിനെ?; വിരാട് കോലിയുടെ വെളിപ്പെടുത്തല്‍സെഞ്ച്വറികള്‍ നേടുന്നത് എങ്ങിനെ?; വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

1

സ്പാനിഷ് ലീഗില്‍ നഗരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ അത്‌ലറ്റികോ മാഡ്രിഡ് 1-1നു പിടിച്ചുനിര്‍ത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 53ാം മിനിറ്റില്‍ റയലിനെ മുന്നിലെത്തിച്ചെങ്കിലും നാലു മിനിറ്റിനുള്ളില്‍ അന്റോണിയോ ഗ്രീസ്മാനിലൂടെ അത്‌ലറ്റികോ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

2

ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളി ജയിച്ചുകയറിയപ്പോള്‍ എസി മിലാന് സമനിലയും ഇന്റര്‍മിലാന് തോല്‍വിയും നേരിട്ടു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കു ചീവോയെയാണ് നാപ്പോളി തോല്‍പ്പിച്ചത്. 0-1ന്റെ തോല്‍വിക്കരികില്‍ നില്‍ക്കനെ അവസാന രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടിയാണ് നാപ്പോളി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. സസുവോലോയുമായാണ് മിലാന്‍ 1-1ന്റെ സമനില വഴങ്ങിയതെങ്കില്‍ ഇന്ററിനെ ടൊറിനോ 0-1ന് വീഴ്ത്തുകയായിരുന്നു. ജര്‍മന്‍ ലീഗില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-0നു സ്റ്റുട്ട്ഗര്‍ട്ടിനെ തകര്‍ത്തുവിട്ടു.

Story first published: Monday, April 9, 2018, 9:26 [IST]
Other articles published on Apr 9, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X